ആൺ പെൺ വ്യത്യാസം തിരിച്ചറിയാൻ കഴിയാതെ മൃതദേഹം; നൂറിലധികം പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി

wayanad_landslide

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ ആൺ പെൺ വ്യത്യാസം തിരിച്ചറിയാൻ കഴിയാതെ മൃതദേഹം. അവസാനമായി പുറത്ത് വന്ന കണക്ക് പ്രകാരം 167 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 96 പേരെ തിരിച്ചറിഞ്ഞു. 77 പേർ പുരുഷൻമാരും 67 പേർ സ്ത്രീകളുമാണ്. 22 കുട്ടികളുണ്ട്.

Also read:മലയാളിക്ക് ചേര്‍ത്തുപിടിച്ചേ പറ്റു… അകലത്തെ കരുതല്‍ കൊണ്ട് മുറിച്ചു കടക്കാന്‍ സനേഹത്തണലുമായി മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത്

166 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. 61 മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചതിൽ 49 എണ്ണവും പോസ്റ്റുമോർട്ടം ചെയ്തു. 75 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. 219 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 78 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. 142 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി. വയനാട്ടിൽ 73 പേരും മലപ്പുറത്ത് അഞ്ചു പേരുമാണ് ചികിത്സയിലുള്ളത്.

Wayanad landslide, Chooralmala landslide, Wayanad Tragedy, Kerala news, Wayanad, Rebuild Wayanad

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News