രാജ്യം ഇന്ന് അധ്യാപക ദിനം ആഘോഷിക്കുന്നു. മുന്‍ രാഷ്‌ട്രപതി കൂടിയായ ഡോ. എസ് രാധാകൃഷ്ണനെ ഓര്‍ക്കുന്ന ഈ ദിനം സാമൂഹ്യമാറ്റത്തിന്‍റെ ചാലകശക്തിയായി പ്രവര്‍ത്തിക്കുന്ന അധ്യാപകരെ മുഴുവന്‍ സ്മരിക്കുന്നു. ഒപ്പം വിദ്യാലയങ്ങളെ വിദ്വേഷത്തിന്‍റെ ഇടങ്ങളാക്കുന്നതിനെതിരെ മുന്നറിയിപ്പും നല്‍കുന്നു.
also read :വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍
പരസ്പര സാഹോദര്യത്തിന്‍റെ പാഠം പകരേണ്ടുന്ന ക്ലാസ് മുറിയില്‍പ്പോലും വിദ്വേഷ രാഷ്ട്രീയത്തിന്‍റെ വിഷം പുരട്ടിയ തപ്തത്യാഗിയെന്ന അധ്യാപികയാണ് ഈ അധ്യാപക ദിനത്തിന്‍റെ ഏറ്റവും ഭീകരമായ ഓര്‍മ്മ. ഹിന്ദുത്വ വര്‍ഗ്ഗീയത ഭ്രാന്തായി മാറിയ ആ അധ്യാപിക യുപിയിലെ മുസാഫര്‍ പൂരില്‍ ഖുബ്ബാപ്പൂര്‍ എന്ന ഗ്രാമത്തിലെ ഒരാള്‍ മാത്രമായിരിക്കില്ല, ഫാസിസ്റ്റ് ഇന്ത്യയില്‍ എവിടെയും സംഭവിക്കാവുന്ന ഒരു ഭീകര യാഥാര്‍ത്ഥ്യമാണത്. അതുകൊണ്ട് ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാധനനായ അധ്യാപകശ്രേഷ്‌ഠനായ ഡോ. എസ് രാധാകൃഷ്ണനെയും അനവധിയായ അധ്യാപക മഹാന്മാരെയും ഓര്‍ത്ത് വെറുതേ കടന്നു പോകേണ്ടുന്ന ഒരു ദിനം മാത്രമല്ല നമുക്ക് ഈ അധ്യാപക ദിനം.
വെറുപ്പും വിദ്വേഷവും മൂലം മുസ്ലീം വിദ്യാര്‍ത്ഥിയെ ഹിന്ദു വിദ്യാര്‍ത്ഥികളെക്കൊണ്ട് അടിപ്പിച്ച ആ അധ്യാപികയുടെ നടപടി, എന്താണ് ഇന്ത്യന്‍ വിദ്യാലയങ്ങളുടെ ഇന്നത്തെ യഥാര്‍ത്ഥ മുഖമെന്ന് കാണിച്ചു തരുന്നുണ്ട്. ഒപ്പം തന്നെ അവിടെ എങ്ങനെയാണ് കേരളം വേറിട്ടുനില്‍ക്കുന്നതെന്നും. പീഡനത്തിനിരയായ കുട്ടിയുടെയും അവന്‍റെ ജേഷ്ഠന്‍റെയും തുടര്‍ പഠനത്തിനുള്ള സഹായം വാഗ്ദാനം നല്‍കിയ കേരളം തന്നെയാണ് അവിടെ ഈ അധ്യാപകദിനത്തിലെയും ഏറ്റവും വലിയ വെളിച്ചം.
also read :പ്രതിഫലത്തിൽ നിന്നും ഒരു ലക്ഷം വീതം 100 കുടുംബങ്ങള്‍ക്ക്; വിജയ് ദേവെരകൊണ്ട
രാജ്യത്തെ ശരാശരി അന്തരീക്ഷത്തേക്കാൾ തീർത്തും വിഭിന്നമാണ് കേരളത്തിന്റെ വിദ്യാഭ്യാസ അന്തരീക്ഷം. സ്കൂൾ എന്നത് വിദ്യാർത്ഥികളും അധ്യാപകരും പൊതുസമൂഹവും ചേർന്ന ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെ മറ്റെല്ലാ ഭരണഘടനാ മൂല്യങ്ങളുടെയും ഒരു ആവാസവ്യവസ്ഥയാണ് കേരളത്തില്‍.
അവകാശ പോരാട്ടങ്ങൾക്ക് പേരുകേട്ട ഈ നാട്ടില്‍ ആദ്യകാലത്ത് അധ്യാപകർക്ക് ഇന്നത്തെപ്പോലെ ശമ്പളമോ തൊഴിൽസുരക്ഷയോ ഇല്ലായിരുന്നു. ഇ എം എസിന്റെ നേതൃത്വത്തിൽ ആദ്യ കേരള മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച് നിയമമാക്കിയ വിദ്യാഭ്യാസ ബില്ലാണ് അധ്യാപകരുടെ അന്തസ്സ് ഉയർത്തിപ്പിടിച്ചത്. പൊതുവിദ്യാലയങ്ങൾ രാജ്യത്തിന് തന്നെ മാതൃകയായ മികവിന്റെ കേന്ദ്രങ്ങളായ കേരളത്തില്‍ അധ്യാപകദിനത്തിന് ഇന്ന് ഇരട്ടികത്തിളക്കമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here