‘രാജ്യത്തിൻറെ പോക്ക് ഫാസിസത്തിലേക്ക്; കലാപങ്ങൾ ആവർത്തിക്കാനുള്ള സാഹചര്യമാണ് ഇന്ത്യയിലുള്ളത്’: എം വി ഗോവിന്ദൻ

ഇന്ത്യയുടെ സ്വാതന്ത്രവും ജനാധിപത്യ അവകാശങ്ങളും മതനിരപേക്ഷതയും ഭരണഘടനയും വെല്ലു വിളിക്കപ്പെടുന്ന സാഹചര്യമാണ് ഇന്ന് എന്നും ഫാസിസത്തിലേക്കുള്ള യാത്രയാണ് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ. ഫാസിസത്തിലേക്കാണ് രാജ്യത്തിൻറെ പോക്ക്. അതീവ ഗൗരവതരമായ പശ്ചാത്തലത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്നും കേരള ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ 65ാം വാർഷിക സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

also read: അനുവാദമില്ലാതെ ആരാധകൻ ദേഹത്ത് സ്പർശിച്ചു, അസ്വസ്ഥത പ്രകടിപ്പിച്ച് അനന്യ; വസ്ത്രധാരണത്തെ കുറ്റപ്പെടുത്തി സോഷ്യൽ മീഡിയ

ഫാസിസത്തിലേക്കാണ് രാജ്യത്തിൻറെ പോക്ക്. അതീവ ഗൗരവതരമായ പശ്ചാത്തലത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഇന്ത്യയുടെ സ്വാതന്ത്രവും ജനാധിപത്യ അവകാശങ്ങളും മതനിരപേക്ഷതയും ഭരണഘടനയും വെല്ലു വിളിക്കപ്പെടുന്ന സാഹചര്യമാണ് ഇന്നെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്. അത് തെരഞ്ഞെടുപ്പിന് വേണ്ടി പറയുന്നതല്ല. തെരഞ്ഞെടുപ്പ് ഇല്ലാതാക്കാൻ ആണ് ഇത്. ഒറ്റ ഭാഷ വേണം എന്ന് പറയുന്നു. വൈവിധ്യങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ ഇല്ലായ്മ ചെയ്ത് മതനിരപേക്ഷത തകർക്കുകയാണ് ആർഎസ്എസ് എന്ന് അദ്ദേഹം ഉന്നയിച്ചു.

also read: ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം: ദില്ലിയില്‍ കനത്ത ജാഗ്രത

ഹിന്ദുവും ഹിന്ദുത്വയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഫാസിസത്തിലേക്കുള്ള യാത്രയാണ് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. 2024 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിക്കാൻ കഴിഞ്ഞാൽ ഫാസിസത്തിന്റെ അരങ്ങേറ്റം പിന്നിലാക്കാൻ കഴിയും. വർഗീയതയെ ചെറുക്കാൻ കഴിയണം. വർഗീയതയെ ചെറുക്കാൻ വിശ്വാസികളാണ് അടിത്തറയെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

എന്നാൽ സയൻസിനും ചരിത്രത്തിനും വിപരീതമായ സംഘപരിവാർ അജണ്ടകളെ തകർക്കാനുള്ള അടിത്തറ വിശ്വാസികളാണെന്നും ഇന്ത്യയിലെ ഏത് സംസ്ഥാനത്തും ഗുജറാത്ത് കലാപവും മണിപ്പൂർ കലാപവും പോലെ പൈശാചികമായ കലാപങ്ങൾ ആവർത്തിക്കാനുള്ള സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു. കൂടാതെ രാജ്യത്തെ എല്ലാ കാര്യങ്ങളും സംഘപരിവാർ അജണ്ടക്കനുസരിച്ച് മാറ്റുകയാനിന്നും സംഘപരിവാർ 100ാം വാർഷികത്തിൽ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമായി മാറ്റാതിരിക്കാൻ നമ്മുടെ കയ്യിൽ ഉള്ളത് 2024ലെ തിരഞ്ഞെടുപ്പ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 28 പാർട്ടികളുള്ള ഇന്ത്യൻ മുന്നണിയെ ഇനിയും വിപുലപ്പെടുത്തണം. ഇന്ത്യൻ സമൂഹത്തിലെ ബദലാണ് കേരളം. സർവ്വതല സ്പർശിയായ മേഖലകളിൽ മാറ്റം ഉണ്ടായിയെന്നും ദരിദ്രരെ അതിദരിദ്രാക്കുകയും, സമ്പന്നരെ അതിസമ്പന്നരാക്കുകയും ചെയ്യുന്ന ഇന്ത്യൻ സംവിധാനത്തിന് നേർ വിപരീതമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ കരുവന്നൂർ ബാങ്ക് അന്വേഷണത്തെ പറ്റിയും അദ്ദേഹം വിമർശിച്ചു. ‘തെറ്റായ ഒരു നിലപാടിനെ അംഗീകരിക്കുന്നവരല്ല ഞങ്ങൾ. പാർട്ടിക്കെതിരെ ഇല്ലാത്ത കഥകൾ ഉണ്ടാക്കുന്നു. ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കൈക്കൂലി വാങ്ങി എന്ന വാർത്ത. നൽകിയ വാർത്തകൾ തിരുത്താൻ മാധ്യമങ്ങൾ തയ്യാറായില്ല. പച്ചക്കള്ളങ്ങൾ പറയാൻ യാതൊരു മടിയുമില്ലാത്ത കൂട്ടമായി മാധ്യമങ്ങൾ മാറി’-എം വി ഗോവിന്ദൻ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News