രാജ്യത്ത് ഏകാധിപത്യമല്ല ഇനി നടക്കാൻ പോകുന്നത്; വനിതാ ഗുസ്തി താരങ്ങളുടെ സത്യാഗ്രഹം: സാക്ഷി മാലിക്

ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്ത ഗുസ്തി താരങ്ങൾ ജയിൽ മോചിതരായി. ദേശീയ ഗുസ്തി അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൻ സിംഗിനെതിരെയുള്ള സമരം അവസാനിച്ചിട്ടില്ലെന്ന് സാക്ഷി മാലിക്.

നീതിക്ക് വേണ്ടി ജന്തർമന്തറിൽ സത്യാഗ്രഹം വീണ്ടും ആരംഭിക്കും. ഈ രാജ്യത്ത് ഇനി ഏകാധിപത്യമല്ല നടക്കാൻ പോകുന്നത് വനിതാ ഗുസ്തി താരങ്ങളുടെ സത്യാഗ്രഹമാണ് എന്നും സാക്ഷി വ്യക്തമാക്കി.

Also Read: മതനിരപേക്ഷത ആക്രമിക്കപ്പെടുമ്പോൾ നിഷ്പക്ഷരാവരുത്: മുഖ്യമന്ത്രി

അതേ സമയം, രാജ്യത്തിൻ്റെ അഭിമാനമുയർത്തിയ വനിതാ ഗുസ്തി താരങ്ങളെ നടുറോഡിൽ ദില്ലി പൊലീസ് വലിച്ചിഴച്ചു. ബ്രിജ് ഭൂഷൺ സിംഗിനെതിരമുള്ള ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ട് ജന്തർമന്ദറിൽ നിന്ന് പുതിയ പാർലമെന്റിലേക്കുള്ള ഗുസ്തിതാരങ്ങളുടെ പ്രതിഷേധ മാർച്ചിനിടെയിലായിരുന്നു ഗുസ്തി താരങ്ങളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ്‌ ഗുസ്‌തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ ഭൂഷണെ അറസ്‌റ്റുചെയ്യണം എന്നാവശ്യപ്പെട്ടാണ്‌ പ്രക്ഷോഭം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News