രാജ്യത്തെ റിപ്പോ നിരക്ക് ആറര ശതമാനത്തില്‍ നിലനിര്‍ത്തിയേക്കും

രാജ്യത്തെ റിപ്പോ നിരക്ക് ആറര ശതമാനത്തില്‍ നിലനിര്‍ത്തിയേക്കും. പണപ്പെരുപ്പനിരക്ക് കുറഞ്ഞതിനെ തുടര്‍ന്നാകും റിസര്‍വ്ബാങ്ക് നടപടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടര ശതമാനമാണ് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത്. 2022 മെയില്‍ പലിശ നിരക്ക് കൂട്ടാന്‍ ആരംഭിച്ച ആര്‍ബിഐ വര്‍ദ്ധനയ്ക്ക് സഡന്‍ ബ്രേക്ക് ഇട്ടത് കഴിഞ്ഞ ഏപ്രിലില്‍ മാത്രമാണ്.

എന്നാല്‍, ലോകം മുഴുവന്‍ വിവിധ കേന്ദ്രബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്കുകള്‍ കൂട്ടാത്ത സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണ്. പണപ്പെരുപ്പം മാത്രം മുഖ്യ പ്രശ്‌നമായി ചര്‍ച്ചയാക്കുന്ന അന്താരാഷ്ട്ര സംവിധാനത്തെ അതുപോലെ പകര്‍ത്തുകയാണ് ഇന്ത്യന്‍ റിസര്‍വ് ബാങ്കും. എന്നാല്‍ വിപണിയിലും കറന്‍സിയിലും നിക്ഷേപം നടത്തുന്നതില്‍ നിന്ന് വിഭിന്നമായി ബാങ്ക് നിക്ഷേപം, ഭൂമി തുടങ്ങിയ സാമ്പ്രദായിക നിക്ഷേപങ്ങളിലാണ് ഇന്ത്യക്കാരുടെ ഭൂരിപക്ഷം നിക്ഷേപവും.

അതുകൊണ്ട് പലിശ നിരക്ക് ഉയര്‍ത്താത്തത് വായ്പയില്‍ ആശ്വാസമാകുമ്പോള്‍ തന്നെ നിക്ഷേപ രംഗത്ത് തിരിച്ചടി സൃഷ്ടിക്കും. രണ്ടായിരത്തിന്റെ നോട്ട് മാര്‍ക്കറ്റിലും നിക്ഷേപത്തിലും തിരിച്ചടി സൃഷ്ടിക്കാഞ്ഞത് ജനങ്ങള്‍ അത്തരമൊരു നോട്ട് നിരോധനം പ്രതീക്ഷിച്ചത് കൊണ്ട് മാത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News