രാജ്യത്തിൻ്റെ രാഷ്ട്രീയ ഘടന അപകടകരമായ സാഹചര്യത്തിലൂടെയാണ് പോകുന്നതെന്ന് എ വിജയരാഘവൻ.ആർഎസ്എസ് നിയന്ത്രിക്കുന്ന ഭരണകൂടം മൂന്നാമതും അധികാരാത്തിലെത്തിയെന്നും ഹിന്ദുത്വ രാഷ്ട്രീയം രാജ്യ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണെന്നും അദ്ദേഹം വിമർശിച്ചു. ഇന്ത്യയെ മതാതിഷ്ഠിത രാജ്യമാക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
“ഒരു മുസ്ലിമായ വ്യക്തി ഒരു കേസിൽ പ്രതിയായാൽ അദ്ദേഹത്തിന്റെ വീട് തകർക്കുന്നു.ഹലാൽ എന്ന വാക്ക് തന്നെ നിരോധിച്ചു.മുസ്ലിം വിശ്വാസവുമായി ബന്ധപ്പെട്ട വാക്കാണ് ഹലാൽ.തീർത്ഥാടനം നടത്തുന്ന മേഖലയിൽ മറ്റ് മതസ്ഥർ കച്ചവടം നടത്തരുതെന്ന് നിർദേശം കൊടുക്കുന്നു”- അദ്ദേഹം പറഞ്ഞു.
ALSO READ; വിഡി സതീശന് ക്ഷണമില്ലാത്ത സമസ്ത വേദിയില്‍ ഉദ്ഘാടകനായി രമേശ് ചെന്നിത്തല
എല്ലാ വിഭാഗക്കാർക്കും തുല്യ പരിഗണന നൽകുന്ന രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം ഓർമപ്പെടുത്തി.ഭരണഘടനയുടെ തുടക്കം മുതൽ ആർഎസ്എസ് അതിനെ എതിർത്തുവെന്നും ഹിന്ദുത്വ അജണ്ടകളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം വിമർശിച്ചു.മതേതരത്വം ഇല്ലാതാക്കാനാണ് ശ്രമമെന്നും അതിനു വേണ്ടി മനഃപൂർവം മതവർഗീയത ഉണ്ടാക്കുന്നുവെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.
ENGLISH NEWS SUMMARY: A Vijayaraghavan said that the political structure of the country is going through a dangerous situation. He criticized the RSS-controlled administration that came to power for the third time and that Hindutva politics is anti-national and anti-minority.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here