അയൽവാസിയുടെ മകളുമായി മകൻ ഒളിച്ചോടി; ദമ്പതികളെ തല്ലിക്കൊന്നു

അയൽവാസിയുടെ മകളുമായി മകൻ ഒളിച്ചോടിയതിന് ദമ്പതികളെ ഇരുമ്പ് വടി ഉപയോഗിച്ച് തല്ലിക്കൊന്നു. ഉത്തര്‍ പ്രദേശ് സീതാപൂര്‍ സ്വദേശികളായ അബ്ബാസ്, ഭാര്യ കമറുള്‍ നിഷ എന്നിവരാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശ് സീതാപൂരിലാണ് സംഭവം. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി സീതാപൂർ എസ്പി ചക്രേഷ് മിശ്ര പറഞ്ഞു.

also read :തിരുവനന്തപുരത്ത് വീടിന്റെ ജനല്‍ കമ്പി അറുത്ത് കവര്‍ച്ച

ദമ്പതികളുടെ മകൻ ഷൗക്കത്ത് അയല്‍വാസിയായ രാംപാലിന്റെ മകൾ റൂബിയുമായി പ്രണയ ബന്ധത്തിലായിരുന്നതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് സംഭവ സ്ഥലത്തുവെച്ച് തന്നെ അബ്ബാസും ഭാര്യ കമറുള്‍ നിഷയും മരിച്ചു. തുടര്‍ന്ന് പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

2020ല്‍ ഷൗക്കത്ത് റൂബിയുമായി ഒളിച്ചോടുകയും എന്നാല്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തി ആകാതിരുന്നതിനാല്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഷൗക്കത്ത് ജയില്‍ മോചിതനായത്. ജൂണില്‍ വീണ്ടും ഇയാള്‍ റൂബിയുമായി ഒളിച്ചോടി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായാണ് ആക്രമണം നടത്തിയത്.

also read :വയറുവേദനയെ തുടർന്ന് പരിശോധന; എട്ട് വര്‍ഷം മുൻപ് വിഴുങ്ങിയ നെയില്‍ കട്ടര്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News