ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടത് ലോണ്‍ ഗഡു പിരിക്കാനെത്തിയ യുവാവ്

ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂരിലാണ് സംഭവം. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. പണമിടപാട് സ്ഥാപനത്തില്‍ നിന്ന് ലോണ്‍ ഗഡു പിരിക്കാനെത്തിയ യുവാവാണ് മൃതദേഹം കണ്ടത്. തൃശൂര്‍ ചെന്ത്രാപ്പിന്നി ചാമക്കാലയിലാണ് സംഭവം. മോസ്‌ക്കോ പാലത്തിന് സമീപം കോഴിശേരി വീട്ടില്‍ സജീവന്‍ (52), ഭാര്യ ദിവ്യ (42) എന്നിവരാണ് മരിച്ചത്.

also read; ഇതര മതസ്ഥരായ യുവാക്കളുമായി പ്രണയം , വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തു

വീടിന്റെ ഹാളിനകത്ത് സജീവനെയും കിടപ്പുമുറിയില്‍ ദിവ്യയെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്ത് നിന്ന് കയറും കണ്ടെത്തിയിട്ടുണ്ട്. പൊലീസും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

also read; ഇപ്പോള്‍ സിംഗിള്‍ അല്ല കമ്മിറ്റഡാണ്, പക്ഷേ ആരെയും കല്യാണം കഴിക്കാന്‍ വയ്യ: അഭയ ഹിരണ്‍മയി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News