ഷാരോൺ വധം; അന്വേഷണ സംഘത്തിന് അഭിനന്ദനവുമായി കോടതി, അതിസമർഥമായി അന്വേഷണം നടത്തി

sharonraj-murder-greeshma

തിരുവനന്തപുരം പാറശ്ശാല ഷാരോൺ വധക്കേസിൽ കേസന്വേഷണം നടത്തിയ പൊലീസ് സംഘത്തെ അഭിനന്ദിച്ച് കോടതി. ഷാരോൺ വധക്കേസിലെ 556 പേജുള്ള വിധിപ്പകർപ്പിലാണ് കേസന്വേഷിച്ച പൊലീസ് അന്വേഷണ സംഘത്തെ കോടതി പ്രത്യേകം അഭിനന്ദിച്ചത്.

അന്വേഷണ സംഘം അതിസമർഥമായാണ് കേസ് അന്വേഷിച്ചതെന്നും മാറിയ കാലത്തിന് അനുസരിച്ച് പൊലീസ് അന്വേഷണ രീതി മാറ്റിയെന്നും കേസ് അന്വേഷണത്തിൽ പങ്കെടുത്ത ഒരു ഉദ്യോഗസ്ഥൻ്റെയും പേരെടുത്ത് പറയുന്നില്ലെന്നും എല്ലാവരെയും അഭിനന്ദിക്കുന്നെന്നും നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി അഭിപ്രായപ്പെട്ടു.

ALSO READ: ഷാരോണ്‍ വധക്കേസ്; കൊലയാളി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍

പൊലീസ് സാഹചര്യത്തെളിവുകൾ നല്ല രീതിയിൽ തന്നെ ഉപയോഗിച്ചെന്നും കുറ്റകൃത്യം ചെയ്ത അന്നു മുതൽ പൊലീസ് പിടിക്കുന്നത് വരെ തെളിവുകൾ താൻ തന്നെ ചുമന്നു നടക്കുകയായിരുന്നുവെന്ന് പ്രതിയായ ഗ്രീഷ്മ അറിഞ്ഞിരുന്നില്ലെന്നും കോടതി പ്രത്യേകം നിരീക്ഷിച്ചു. സ്ലോ പോയിസിനിങിലൂടെ ഷാരോണിനെ കൊലപ്പെടുത്തുകയായിരുന്നു ഗ്രീഷ്മയുടെ ലക്ഷ്യം. ഗ്രീഷ്മയ്ക്കെതിരെയുള്ള 48 സാഹചര്യത്തെളിവുകൾ തെളിയിക്കാൻ പൊലീസിനായെന്നും കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News