മന്ത്രി സജി ചെറിയാനെതിരായ സിബിഐ അന്വേഷണ ആവശ്യം ഹൈക്കോടതി നിരസിച്ചു. മന്ത്രിയുടെ മല്ലപ്പള്ളി പ്രസംഗത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് കോടതി നിർദേശം നൽകി. കേസ് എഴുതിത്തള്ളിയ പൊലീസ് റിപ്പോർട്ട് കോടതി അംഗീകരിച്ചില്ല. മന്ത്രിയുടെ പ്രസംഗം ഭരണഘടനാ വിരുദ്ധമായതിനാൽ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ഹർജിക്കാരൻ്റെ ആവശ്യം. എന്നാൽ സിബിഐ അന്വേഷണ ആവശ്യം കോടതി അനുവദിച്ചില്ല.
Also Read; സൗരോര്‍ജ്ജ വിതരണ കരാർ; ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ കുറ്റപത്രം
അതേസമയം, കേസ് എഴുതി തള്ളിയ പൊലീസ് റിപ്പോർട്ട് കോടതി റദ്ദാക്കി. പൊലീസ് റിപ്പോർട്ട് അംഗീകരിച്ച് കേസ് റദ്ദാക്കിയ തിരുവല്ല മജിസ്ട്രേറ്റിൻ്റെ നടപടി നിയമപരമല്ലെന്നും കോടതി വ്യക്തമാക്കി. 20O3 ലെ കേന്ദ്ര നിയമഭേദഗതി പ്രകാരം ഭരണഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പരാമർശങ്ങൾ കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കി. അതിനാൽ മന്ത്രി ഏത് സാഹചര്യത്തിലാണ് വാക്കുകൾ ഉപയോഗിച്ചത് എന്ന് പരിശോധിക്കപ്പെടണം.
Also Read; കോഴിക്കോട് 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്
എന്നാൽ ഫോറൻസിക് പരിശോധന റിപ്പോർട്ട് ലഭിക്കുന്നതിന് മുൻപേ പൊലീസ് കേസ് എഴുതി തള്ളി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ഇത് അംഗീകരിക്കാനാവില്ലെന്നും ത്തന്വേഷണം നടക്കട്ടെ എന്നും കോടതി പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കോടതി ഡി ജി പി ക്ക് നിർദ്ദേശം നൽകി. 2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ മന്ത്രിയുടെ പ്രസംഗമാണ് കേസിന് ആസ്പദം. പ്രസംഗത്തിലെ കുന്തം കുട ചക്രം എന്നീ പ്രയോഗങ്ങൾ ഏത് സാഹചര്യത്തിൽ നടത്തിയെന്ന് ഇനി ക്രൈംബ്രാഞ്ച് പരിശോധിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here