മേയര്‍ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി കോടതി തള്ളി

മേയര്‍ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവും കോടതി തള്ളി.

തിരുവനന്തപുരത്ത് വെച്ച് കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് കെഎസ്ആര്‍ടിസി താത്കാലിക ഡ്രൈവര്‍ യദു മേയറിനോടും കുടുംബത്തിനോടും അപമര്യാദയായി പെരുമാറിയത്. സംഭവം നടന്ന ഉടന്‍ ആര്യ രാജേന്ദ്രന്‍ ഗതാഗത മന്ത്രിക്കും പൊലീസിനും പരാതി നല്‍കിയിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ തന്നോടും കുടുംബത്തിനോടും അപമര്യാദയായി പെരുമാറിയെന്നും, ഡ്രൈവര്‍ തനിക്കെതിരെയും സഹോദരന്റെ ഭാര്യക്ക് നേരെയും ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചെന്നും പറഞ്ഞാണ് തന്റെ പരാതിയെന്ന് മേയര്‍ രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. കെഎസ്ആര്‍ടിസി താത്കാലിക ജീവനക്കാരനായ യദുവിനെതിരെ മുന്‍പും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

ALSO READ:ഫിലിം എഡിറ്റർ നിഷാദ് യൂസഫിന് വിട നൽകി മലയാള സിനിമ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News