വ്യാജ നിയമനത്തട്ടിപ്പ് കേസില്‍ നാലാം പ്രതി ബാസിത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജെഎഫ്എംസി 3-ാം നമ്പര്‍കോടതി ആണ് ജാമ്യാപേക്ഷ തള്ളിയത്. ആരോഗ്യ മന്ത്രിയുടെ പിഎ അഖിൽ മാത്യുവിനെതിരെ വ്യാജ പരാതി നൽകിച്ചത് ബാസിത്താണെന്ന് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി കോടതിയില്‍ വാദിച്ചു.
Also Read : യെമനിലേക്ക് പോകാനുളള അനുമതി വൈകുന്നു, കേന്ദ്രത്തിനെതിരെ നിമിഷപ്രിയയുടെ മാതാവ്; ഹൈക്കോടതി നോട്ടീസ്
ജോലി വാഗ്ദാനം ചെയ്തതും, മറ്റ് പ്രതികൾക്ക് ഹരിദാസനെ പരിചയപ്പെടുത്തിയതും ബാസിത്താണ്. ഗൂഡാലോചനയിൽ പ്രധാന പങ്കാളിത്തമുള്ള പ്രതിക്ക് ജാമ്യം നൽകിയാൽ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകും. പ്രോസിക്യൂഷന്റെ ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here