ഭാര്യ പർദ ധരിക്കാത്തതിൻ്റെ പേരിൽ വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട യുവാവിനോട് ഇക്കാരണത്തിന് വിവാഹമോചനം നൽകാനാവില്ലെന്ന് കോടതി. അലഹബാദ് ഹൈക്കോടതിയാണ് വിചാരണക്കോടതി തള്ളിയ ഒരു വിവാഹമോചന ഹര്‍ജി പരിഗണിക്കുന്നതിനിടെ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.
പര്‍ദ ധരിക്കാതിരിക്കുന്നത് ഭര്‍ത്താവിനോട് കാട്ടുന്ന ക്രൂരതയല്ലെന്ന് ചൂണ്ടിക്കാട്ടിയ അലഹബാദ് ഹൈക്കോടതി ഇത് വിവാഹമോചനത്തിനുള്ള കാരണമല്ലെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സൗമിത്ര ദയാല്‍ സിങ്ങും ഡൊണാഡി രമേഷും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിശോധിച്ചിരുന്നത്.
എന്നാൽ, ദമ്പതിമാർ കഴിഞ്ഞ 23 വർഷമായി പിരിഞ്ഞ് താമസിക്കുകയാണെന്ന കാര്യം പരിഗണിച്ച് ഹൈക്കോടതി ദമ്പതികൾക്ക് വിവാഹമോചന ഹര്‍ജി അനുവദിക്കുകയും ചെയ്തു. ഭാര്യ ചന്തയിലും മറ്റിടങ്ങളിലുമെല്ലാം പര്‍ദ ധരിക്കാതെ പോകുന്നുവെന്നും ഇത് അനുവദിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയ യുവാവ് ഇക്കാരണത്താൽ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു കൂടാതെ, കഴിഞ്ഞ 23 വർഷമായി തങ്ങൾ പിരിഞ്ഞാണ് കഴിയുന്നതെന്നും ഇതും വിവാഹ മോചനത്തിന് ഒരു കാരണമായി പരിഗണിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടിരുന്നു.
യുവാവിൻ്റെ ആദ്യ കാരണം തള്ളിയ കോടതി ഭര്‍ത്താവുമായി ദീര്‍ഘകാലമായി പിരിഞ്ഞ് താമസിക്കുക വഴി ഭാര്യ ഭർത്താവിനെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് നിരീക്ഷിച്ചു. തുടർന്ന് 23 വര്‍ഷമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയാണ്. ഇത് ദീര്‍ഘമായ ഒരു കാലമാണെന്നും അതുകൊണ്ട് തന്നെ വിവാഹം റദ്ദാക്കാന്‍ ഇതൊരു മതിയായ കാരണമാണെന്നും കോടതി നിരീക്ഷിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here