മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി കൂട്ട ബലാത്സംഗം ചെയ്ത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കില്ല. ചീഫ് ജസ്റ്റിസിന് സിറ്റിങ്ങില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. കേസിന്റെ വിചാരണ മണിപ്പൂരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവും ഇതിനോടകം തന്നെ  സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.

ALSO READ: തിരിച്ചുവരവ് ഇനിയും വൈകും; അനുഷ്‌ക ഷെട്ടിയുടെ ആരാധകര്‍ക്ക് വന്‍ നിരാശ

സ്ത്രീകളെ നഗ്നരാക്കി നടത്തിയ ശേഷം കൂട്ട ബലാത്സംഗം ചെയ്ത സംഭവം വലിയ വിവാദങ്ങൾ സൃഷ്ടിച്ചതോടെ സർക്കാർ ഇടപെട്ടില്ലെങ്കിൽ സംഭവത്തിൽ കോടതി നേരിട്ട് ഇടപെടുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ഇത് മണിപ്പൂർ കേസിലെ അതിജീവിതകൾക്കും മറ്റും വലിയ ആശ്വാസമാണ് നൽകിയിരുന്നത്. എന്നാൽ മണിപ്പൂർ കേസിന്റെ വിചാരണ മണിപ്പൂരിന് പുറത്തേക്ക് മാറ്റണമെന്ന് കാണിച്ച്‌ കേന്ദ്രം സത്യവാങ്മൂലം നൽകിയിട്ടുണ്ട്.

ALSO READ: കുട്ടിക്കുരങ്ങിനെ അടിച്ചു കൊന്നു, യുവാവിനെതിരെ പൊലീസ് കേസ് എടുത്തു

അതേസമയം, മണിപ്പൂരിൽ കുകി സ്ത്രീകളെ നഗ്‌നരാക്കി നടത്തി ദൃശ്യം ചിത്രീകരിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News