സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ശനിയാ‍ഴ്ചയും തുടരും

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്നും തുടരും. വെള്ളിയാ‍ഴ്ച ഉച്ച വരെ പോളിറ്റ് ബ്യൂറോ യോഗവും അതിന് ശേഷം കേന്ദ്ര കമ്മറ്റി യോഗവും ചേര്‍ന്നിരുന്നു. രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യമാണ് യോഗത്തില്‍ ചര്‍ച്ചയാകുന്നത്. ശനിയാ‍ഴ്ചയും ഇതില്‍ ചര്‍ച്ച തുടരും.

ഹരിയാനയിലെ വര്‍ഗീയ കലാപം എന്നിവ യോഗത്തിലെ പ്രധാന അജണ്ടയാണ്. പാര്‍ലമെന്‍റില്‍ മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാത്തത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ഉണ്ടാകും. ഇതിനു പുറമെ ലോകസഭ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളും യോഗത്തിന്‍റെ അജണ്ടയില്‍ ഉണ്ട്.

ALSO READ: രാഹുൽ ഗാന്ധിയുടെ അയോഗ്യത പിന്‍വലിക്കുന്ന വിജ്ഞാപനം ഉടൻ വന്നേക്കും, തിങ്കളാ‍ഴ്ച ലോക്സഭയില്‍ എത്താന്‍ സാധ്യത

പ്രതിപക്ഷ മുന്നണി  ഇന്ത്യയുടെ യോഗം ചേര്‍ന്നതും ഈ മാസം അവസാനത്തോടെ മുംബൈയില്‍ അടുത്ത യോഗം ചേരുന്നത് വിശദമായി ചര്‍ച്ച ചെയ്യും. സംഘടന കാര്യങ്ങള്‍ക്കു പുറമെയാണ് മറ്റു ചര്‍ച്ചകള്‍ നടക്കുക.

ALSO READ: ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്നു സൈനികര്‍ക്ക് വീരമൃത്യു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News