സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം നാളെ ദില്ലിയിൽ ചേരും

ഒരു ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം നാളെ ദില്ലിയിൽ ചേരും. ലോക്സഭ തെരഞ്ഞെടുപ്പ് അവലോകനമാണ് പ്രധാന അജണ്ട. കേരളം, ബംഗാൾ ഉൾപ്പെടെ പാർട്ടി മത്സരിച്ച വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യവും രാജ്യത്തെ പൊതു സാഹചര്യവും ചർച്ചയാകും.

Also read:സ്വന്തം തെറ്റ് മറച്ചു വെയ്ക്കാൻ വേണ്ടിയാണ് തനിക്കെതിരെ കള്ള കേസ് ഫയൽ ചെയ്തത്: ജോസ് വള്ളൂരിനും കൂട്ടർക്കുമെതിരെ സജീവൻ കുരിയച്ചിറ

ലോക്സഭ തെരഞ്ഞെടുപ്പ് ഫലം മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കുള്ള തിരിച്ചടിയെന്ന വിലയിരുത്തലാണ് പാർട്ടി നടത്തുന്നത്. ഈ മാസം 28മുതൽ 30വരെ ചേരുന്ന കേന്ദ്രകമ്മറ്റി യോഗത്തിൽ അവതരിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് സംബന്ധിച്ചുള്ള ചർച്ചകളും നാളെ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News