ആയിരങ്ങള്‍ അണിനിരന്ന റെഡ് വൊളണ്ടിയർ മാര്‍ച്ചോടെ സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് സമാപനം. ജില്ലാ സെക്രട്ടറിയായി അഡ്വ. വി. ജോയിയെ വീണ്ടും തെരഞ്ഞെടുത്ത ജില്ലാ സമ്മേളനത്തിലൂടെ 8 പുതുമുഖങ്ങള്‍ അടക്കം 46 പേരടങ്ങുന്ന പുതിയ ജില്ലാ കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിഴിഞ്ഞത്തെ അക്ഷരാർഥത്തിൽ ചെങ്കടലാക്കിയ പൊതു പ്രകടനത്തിനു പിന്നാലെ വിഴിഞ്ഞം സീതാറാം യെച്ചൂരി നഗറില്‍ നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
ബിജെപിയുടെയും കോൺഗ്രസിൻ്റെയും സമകാലിക രാഷ്ട്രീയ നിലപാടുകൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉദ്ഘാടന പ്രസംഗത്തിൽ ഉടനീളം മുഖ്യമന്ത്രി നടത്തിയത്. ജില്ലാ കമ്മിറ്റിയിലെ 46 അംഗങ്ങൾക്ക് പുറമെ 32 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരുവനന്തപുരം ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.
പൊതുചര്‍ച്ചയില്‍ പ്രതിനിധികള്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ മറുപടി നല്‍കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here