സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാകും. പതാക, കൊടിമര,ദീപശിഖാ ജാഥകള്‍ ഇന്ന് വിഴിഞ്ഞത്ത് സംഗമിക്കും. നാളെ പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും. ഈ മാസം 23 നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.
പതാക, കൊടിമര, ദീപശിഖ ജാഥകള്‍ നാളെ വൈകിട്ട് വിഴിഞ്ഞത്ത് സംഗമിക്കും. തുടര്‍ന്ന് വൈകിട്ട് 5.30ന് പൊതുസമ്മേളന നഗരിയായ വിഴിഞ്ഞത്തെ സീതാറാം യെച്ചൂരി നഗറില്‍ പതാക ഉയരുന്നതോടെ സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കമാകും.
പ്രതിനിധി സമ്മേളനം നാളെ രാവിലെ ഒമ്പത് മണിക്ക് കോവളം ജി വി രാജ കണ്‍വന്‍ഷന്‍ സെന്ററില്‍ ഒരുക്കിയ ആനത്തലവട്ടം ആനന്ദന്‍ നഗറില്‍ പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി ഉദ്ഘാടനം ചെയ്യും.
19 ഏരിയ കമ്മറ്റികളില്‍ നിന്നുള്ള 439 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുക. ഉദ്ഘാടന സമ്മേളനത്തിനുശേഷം ജില്ലാ സെക്രട്ടറി വി ജോയി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച നടക്കും. പൊതു ചര്‍ച്ചയ്ക്കുള്ള മറുപടിക്ക് ശേഷം പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും സമ്മേളനം തെരഞ്ഞെടുക്കും. സമ്മേളനത്തിന് സമാപനം കുറിച്ചുള്ള പൊതുസമ്മേളനം 23 ന് വൈകിട്ട് വിഴിഞ്ഞത്തെ സീതാറാം യെച്ചൂരി നഗറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here