തലസ്ഥാനം ചെങ്കടലാകും, പതിനായിരങ്ങള്‍ അണിനിരക്കുന്ന പൊതുസമ്മേളനത്തോടെ സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

പതിനായിരങ്ങള്‍ അണിനിരക്കുന്ന  പൊതുസമ്മേളനത്തോടെ  സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. തലസ്ഥാനത്തെ പാര്‍ട്ടിയെ വരുന്ന മൂന്നു വര്‍ഷക്കാലം നയിക്കാനുള്ള പുതിയ നേതൃത്വത്തെ
തെരെഞ്ഞടുത്ത് സിപിഐഎം ജില്ലാ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം ഇന്ന് ഉച്ചയോടെ പിരിയും. വൈകീട്ട്  വിഴിഞ്ഞത്തെ സീതാറാം യെച്ചൂരി നഗറില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ALSO READ: കർഷക സമരത്തെ കള്ളക്കേസിൽ കുടുക്കി അട്ടിമറിക്കാൻ നീക്കം, നോയ്ഡയിൽ പ്രതിഷേധ സമരം ശക്തമാക്കാനൊരുങ്ങി അഖിലേന്ത്യ കിസാൻ സഭ

പൊതു സമ്മേളനത്തിന് മുന്നോടിയായി ചുവപ്പുസേനാ മാര്‍ച്ചും ബഹുജന റാലിയും നടക്കും. പകല്‍ 3ന് ആഴാകുളത്തു നിന്നാണ് മാര്‍ച്ച്  ആരംഭിക്കുക. പൊതുസമ്മേളനത്തിനു ശേഷം മുരുകന്‍ കാട്ടാക്കട നയിക്കുന്ന ഗാനനൃത്ത വിസ്മയ രാവ് ഷോയും’ അരങ്ങേറും. പ്രതിനിധി സമ്മേളനത്തില്‍ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച ഇന്നലെ അവസാനിച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ജില്ലാ സെക്രട്ടറി വി ജോയിയും ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞു. അഞ്ച് പ്രമേയങ്ങളാണ് സമ്മേളനം അംഗീകരിച്ചത്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News