അന്തരിച്ച സിപിഐഎം നേതാവ് വി പി നാരായണൻ്റെ സംസ്കാരം ജന്മനാട്ടിൽ നടന്നു

അന്തരിച്ച കാസർഗോഡ് പുത്തിലോട്ടെ സിപിഐഎം നേതാവും എ കെ ജി സെൻ്റർ ജീവനക്കാരനുമായിരുന്ന വി പി നാരായണൻ്റെ സംസ്കാരം ജന്മനാട്ടിൽ നടന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് തിങ്കളാഴ്ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Also read:ധീരജടക്കം 12 പേരെ കൊലപ്പെടുത്തിയത് പ്രതിപക്ഷത്തുള്ള കോൺഗ്രസാണ്; എന്നിട്ട് എസ്എഫ്ഐയാണ് അക്രമകാരികൾ എന്ന് പറയുന്നു: എം വിജിൻ

രാവിലെ കാലിക്കടവിലും പുത്തിലോട്ട് ടി കെ ഗംഗാധരൻ സ്മാരക മന്ദിരത്തിലും പൊതുദർശനത്തിന് വെച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി, സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്ചന്ദ്രൻ തുടങ്ങിയ നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും അന്തിമോപചാരമർപ്പിച്ചു.രാഷ്ട്രീയ കേസിൽ രണ്ട് മാസം കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്നു.

Also read:കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ അമ്പലപ്പുഴയിൽ? ബാറിൽ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്;സമീപത്തെ ലോഡ്‌ജിൽ പൊലീസിന്റെ പരിശോധന

അഭിഭക്ത കൊടക്കാട് ലോക്കൽ കമ്മറ്റി അംഗവും റെഡ് വളണ്ടിയർ കാസർകോഡ് ജില്ലാ വൈസ് ക്യാപ്റ്റനുമായിരുന്നു. സംസ്ക്കാര ചടങ്ങിന് ശേഷം പുത്തിലോട് അനുശോചന യോഗം ചേർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News