രാജ്യദ്രോഹക്കുറ്റം നിലനിർത്തണം: കേന്ദ്ര നിയമ കമ്മിഷന്‍റെ ശുപാർശ

രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന് കേന്ദ്ര നിയമ കമ്മിഷന്‍റെ ശുപാർശ. ശിക്ഷയുടെ കാലാവധി വർധിപ്പിക്കണമെന്നും കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷം തടവായി വര്‍ധിപ്പിക്കാനും പരമാവധി ശിക്ഷ ജീവപര്യന്തമായി നിലനിര്‍ത്താനുമാണ് ശുപാര്‍ശ. വലിയ രീതിയിലുള്ള ദുരുപയോഗം കണക്കിലെടുത്ത് നിയമം സുപ്രീംകോടതി മരവിപ്പിച്ചിരുന്നു

രാജ്യദ്രോഹക്കുറ്റത്തിന്റെ സാധുത പരിശോധിച്ച സുപ്രീം കോടതി കഴിഞ്ഞവർഷം മെയിൽ നിയമം നടപ്പാക്കുന്നത് താൽകാലികമായി മരവിപ്പിച്ചിരുന്നു. നിയമം നിലനിർത്തേണ്ടതുണ്ടോ എന്നകാര്യം പുനപരിശോധിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് നിയമത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ പഠിക്കാന്‍ നിയമകമ്മീഷനോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്.

നിയമം കര്‍ക്കശമാക്കുന്ന ശുപാര്‍ശകളാണ് നിയമകമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ രാജ്യദ്രോഹക്കുറ്റത്തിനുള്ള ശിക്ഷ 3 വര്‍ഷമാണ്. എന്നാൽ കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷം തടവായി വര്‍ധിപ്പിക്കാനും പരമാവധി ശിക്ഷ ജീവപര്യന്തമായി നിലനിര്‍ത്താനുമാണ് ശുപാര്‍ശ. കർശനവ്യവസ്ഥകളോടെ നിയമം നടപ്പാക്കാവൂ എന്നും കേന്ദ്രസർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ നിയമ കമ്മീഷന്‍ വ്യക്തമാക്കുന്നു.

എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്യും മുമ്പ് പ്രാഥമിക അന്വേഷണം നടത്തി കേന്ദ്രസര്‍ക്കാരോ, സംസ്ഥാന സര്‍ക്കാരോ റിപ്പോര്‍ട്ട് പരിശോധിച്ച് അനുമതി ന്‍കിയ ശേഷം മാത്രമേ എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു. കൊളോണിയല്‍ നിയമമാണെന്നത് കൊണ്ട് മാത്രം നിയമം റദ്ദാക്കേണ്ടെന്ന് കമ്മീഷന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here