ഇന്ത്യ തെരയുന്ന ലഷ്‌കർ-ഇ-ത്വയ്ബ തീവ്രവാദിയെ അജ്ഞാതർ വെടിവെച്ച് കൊന്നു. അബു കാസിം എന്ന റിയാസ് അഹമ്മദാണ് കൊല്ലപ്പെട്ടത്. തോക്ക് ധരിച്ചെത്തിയവർ പാക് അധീന കാശ്മീരിൽ പള്ളിയുടെ ഉള്ളിലിട്ട് വെടിവെച്ച് കൊല്ലുകയായിരുന്നു. ജനുവരി ഒന്നിൽ നടന്ന ധാൻഗ്രി ഭീകരാക്രമണത്തിൻറെ പിന്നിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളാണ് ഇയാൾ.
ALSO READ: ആ കലിപ്പന്‍ ഇതാ ഇവിടെയുണ്ട്…ലാലേട്ടനെ കണ്ടു; ഒരു വേഷവും കിട്ടി!
റാവലക്കോട്ടെ അൽ-ഖുദൂസ് പള്ളിയിൽ പ്രഭാത പ്രാർത്ഥനയ്ക്കിടെ അജ്ഞാതരായ തോക്കുധാരികൾ അഹമ്മദിനെ വെടിവച്ചു കൊല്ലുകയായിരുന്നെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തത്. മുരിഡ്‌കെയിലുള്ള ലഷ്‌കർ-ഇ-ത്വയ്ബ ബേസ് ക്യാമ്പിൽ പ്രവർത്തിച്ചിരുന്ന അഹമ്മദ് കഴിഞ്ഞിടെയാണ് റാവലക്കോട്ടിലേക്ക് മാറിയത്. സംഘടനയുടെ സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്നത് അബു കാസിമായിരുന്നു.
ALSO READ: ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറത്തിറക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്
ധാൻഗ്രി ഗ്രാമത്തിൽ അബു കാസിമിന്‍റെ നേതൃത്വത്തിൽ ഭീകരർ നടത്തിയ വെടിവയ്പിൽ ഏഴ് പേരാണ് കൊല്ലപ്പെട്ടത്.13 പേർക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു. ഇതിനെത്തുടർന്ന് ഇന്ത്യൻ സൈന്യം ഇയാൾക്കായി തെരച്ചിൽ നടത്തുകയായിരുന്നു.അതിനിടെയാണ് കഴിഞ്ഞ ദിവസം അബു കാസിം കൊല്ലപ്പെട്ടത്. ഈ വർഷം സമാന രീതിയിൽ കൊല്ലപ്പെടുന്ന പാകിസ്ഥാൻ ഭീകര സംഘടനകളുടെ നാലാമത്തെ കമാൻഡറാണ് അബു കാസിം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here