കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ തുടർന്നുള്ള പ്രതിസന്ധി രൂക്ഷം. തീരുമാനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ എടുക്കട്ടെയെന്ന് സിദ്ധരാമയ്യയുടെ ഒറ്റവരി പ്രമേയം. പ്രമേയം നിയമസഭാ കക്ഷി യോഗം പാസാക്കി. ഒരു കൂട്ടർ ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാണെമെന്ന ആവശ്യമുയർത്തിയതായി സൂചന.
അതേസമയം നിരീക്ഷകർ കോൺഗ്രസ് എം എൽ എമാരുമായി കൂടിക്കാഴ്ച നടത്തി. ഒറ്റയ്ക്കൊറ്റയ്ക്കാണ് കൂടികാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഇന്നലെ രാത്രി കൊണ്ട് തന്നെ പൂർത്തിയാക്കി. നിരീക്ഷർ റിപ്പോർട്ട് ഇന്ന് ഹൈക്കമാൻഡിന് നൽകും. മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുവാനുള്ള നീക്കമാണ് ഹൈക്കമാൻഡിന്റേത്.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ വിജയം ഇന്ത്യയിലുടനീളമുള്ള കോൺഗ്രസ് പ്രവർത്തകർ ഗംഭീരമായാണ് ആഘോഷിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസിന്‍റെ വിജയത്തിൽ അഭിനന്ദനം അറിയിച്ചിരുന്നു.
ഫലം വന്നതിന് പിന്നാലെ ഉജ്ജ്വല വിജയത്തിന് പാർട്ടി നേതാവ് രാഹുൽ ഗാന്ധി നേതാക്കളെയും പ്രവർത്തകരെയും അഭിനന്ദിച്ചു. തെരഞ്ഞെടുപ്പിൽ പാർട്ടി നൽകിയ അഞ്ച് വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here