നൂറോളം സഖാക്കൾ, അനശ്വര രക്തസാക്ഷി ധീരജിന്റെ പേരിൽ നാമകരണം ചെയ്ത വേദി; രണ്ടാമത് എസ് എഫ് ഐ യു കെ സമ്മേളനത്തിന് തിരശീല വീണു

എസ് എഫ് ഐ യു കെയുടെ ആദ്യ അന്താരാഷ്ട്ര യൂണിറ്റായ എസ് എഫ് ഐ-യുകെ രണ്ടാമത് സമ്മേളനം വിജയകരമായി സമാപിച്ചു. നവംബർ 11 ശനിയാഴ്ച അനശ്വരനായ ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകനും, രക്തസാക്ഷിയുമായ ഷഹീദ് ഉദ്ദം സിംഗ് നഗറിൽ (ലണ്ടനിലെ ക്രോയ്ഡണിലെ റസ്കിൻ ഹൗസിൽ), എസ് എഫ് ഐയുടെ അനശ്വര രക്തസാക്ഷി സഖാവ് ധീരജ് രാജേന്ദ്രന്റെ പേരിൽ നാമകരണം ചെയ്ത വേദിയിൽ വെച്ച് നടന്ന സമ്മേളനം വിദ്യാർത്ഥി പ്രതിനിധ്യം കൊണ്ടും, ചർച്ചകളാലും, പ്രമേയങ്ങളാളും ശ്രദ്ധ പിടിച്ചു പറ്റി.

ALSO READ: കേരളം കാത്തിരിക്കുന്ന വിധി ഇന്ന്, ആലുവയിലെ അഞ്ചുവയസുകാരിയുടെ ക്രൂര കൊലപാതകത്തിൽ പ്രതിക്ക് വധശിക്ഷ നല്‍കുമോ?

നൂറോളം സഖാക്കൾ പങ്കെടുത്ത പൊതുസമ്മേളനത്തിൽ, എസ് എഫ് ഐ യുകെ പ്രസിഡന്റ്‌ സഖാവ് ശ്വേത ഉഷ ലാൽ പതാക ഉയർത്തി സമ്മേളന നടപടികൾക്ക് തുടക്കം കുറിച്ചു. എസ് എഫ് ഐ യുകെ സെക്രട്ടറി നിഖിൽ മാത്യു സ്വാഗതം ആശംസിച്ചു. അനശ്വര രക്തസാക്ഷികൾക്ക് അനുശോചനമർപ്പിച്ചു യോഗ നടപടികൾ ആരംഭിച്ചു. ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ജനറൽ സെക്രട്ടറിയും എസ് എഫ് ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റുമായ സഖാവ് അരുൺ കുമാർ ഉദ്ഘാടനം നിർവഹിച്ച സമ്മേളനത്തിൽ സ്വാഗത സംഘം ചെയർ പേഴ്സണും, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ്മായ സഖാവ് ഹർസേവ് ബെയിൻസ് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

യങ് കമ്മ്യൂണിസ്റ്റ്‌ ലീഗ് ഓഫ് ബ്രിട്ടൻ, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ, കൈരളി യു കെ, പ്രോഗ്രസ്സീവ് റൈട്ടേഴ്‌സ് അസോസിയേഷൻ, കരീബിയൻ ലേബർ സോളിടാരിറ്റി, സോഷ്യലിസ്റ്റ് യൂത്ത് യൂണിയൻ , തുടങ്ങി നിരവധി സംഘടകളുടെ പ്രതിനിധികൾ സമ്മേളനത്തിൽ സന്നിഹിതരായി.
പി ഡബ്ലിയുഎ യു കെ കൺവീനർ സഖാവ് കാൻവാൽ ദലിവാൽ അനശ്വര രക്തസാക്ഷി ഭഗത് സിംഗിന്റെ ഛായ ചിത്രം നൽകി സമ്മേളനത്തിന് അഭിവാദ്യങ്ങളർപ്പിച്ചു.

ALSO READ: ഗാസയിലെ ആശുപത്രി ശവപ്പറമ്പായി, മൃതദേഹങ്ങൾ കുന്നുകൂടുന്നു; ഇസ്രയേൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്ന് ബ്രിട്ടൻ

സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിന്മേൽ നിരവധി സർവകലാശാലകളിൽ നിന്നായി പതിനാറ് വിദ്യാർഥികൾ ചർച്ചയിൽ പങ്കെടുത്തു. കഴിഞ്ഞ ഒന്നരവർഷമായി എസ് എഫ് ഐ യു കെ നേരിടുന്ന വെല്ലുവിളികളും, മുന്നേറ്റങ്ങളും ഉൾക്കൊണ്ട വിശദമായ ചർച്ച മുന്നോട്ടുള്ള പ്രവർത്തനങ്ങൾ തീരുമാനിക്കുന്നതിനു തികച്ചും സഹായകരം ആയിരുന്നു.

സമ്മേളനത്തിൽ പലസ്തീന് പരിപൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രമേയം പാസ്സാക്കി. കൂടാതെ, ഇന്ത്യയിലും ആഗോള തലത്തിലും നടക്കുന്ന കാവി വത്കരണത്തിനെതിരെയും, യു കെയിലെ മത വർഗീയതക്കെതിരെയുള്ള പോരാട്ടങ്ങൾ ശക്തിപ്പെടുത്തുന്നതിനും, പരിസ്ഥിതി നശീകരണത്തിനെതിരെയും, ക്യൂബയ്ക്ക് എതിരെയുള്ള സാമ്രാജ്യത്വ ആരോപണങ്ങൾക്കെതിരെയും, യു കെയിൽ അന്താരാഷ്ട്ര വിദ്യാർഥികൾ നേരിടുന്ന വ്യത്യസ്ത വിവേചനങ്ങൾക്കെതിരെയും തുടങ്ങി നിരവധി പ്രമേയങ്ങൾ സമ്മേളനം പാസ്സാക്കി.

നടപ്പ് വർഷത്തേക്കായി, 15 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. കമ്മിറ്റിയുടെ അധ്യക്ഷയായി സഖാവ് പ്രിയംബദ സീൽനെയും, ഉപാദ്യക്ഷനായി സഖാവ് രഞ്ജിത്ത് രാജനെയും സെക്രട്ടറി ആയി നിലവിലെ സെക്രട്ടറി നിഖിൽ മാത്യു വിനെയും സമ്മേളനം ഐകകണ്ഠേന തിരഞ്ഞെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News