സ്വർണക്കടത്ത് പിടിക്കാൻ ശേഷിയില്ലെങ്കിൽ കസ്റ്റംസ് വകുപ്പ് പിരിച്ചുവിടണം; കെ ടി ജലീൽ

കേരളത്തിലെ ചിലർ രാവും പകലും സ്വർണം കടത്തുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ കെ ടി ജലീൽ എംഎൽഎ. സ്വർണ്ണക്കള്ളക്കടത്ത് രാവും പകലും നടക്കുന്നുണ്ടെങ്കിൽ അത് പിടിക്കാനല്ലേ കേന്ദ്ര സർക്കാരിൻ്റെ കസ്റ്റംസ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ. അവർക്ക് സ്വർണ്ണം കടത്തുന്നത് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ആ വകുപ്പുകൾ പിരിച്ചുവിട്ട് “ശേഷി”യുള്ളവരെ ചുമതല ഏൽപ്പിക്കണമെന്നും കെ ടി ജലീൽ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന യുവം2023 പരിപാടിയിലാണ് പ്രധാനമന്ത്രി പ്രസ്താവന നടത്തിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

അദാനിയുടെയും അംബാനിയുടെയും കടത്തോളം വരുമോ മോദിജീ കേരളത്തിലെ സ്വർണ്ണക്കള്ളക്കടത്ത്.
സ്വർണ്ണക്കള്ളക്കടത്ത് രാവും പകലും നടക്കുന്നുണ്ടെങ്കിൽ അത് പിടിക്കാനല്ലേ കേന്ദ്ര സർക്കാരിൻ്റെ കസ്റ്റംസ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ. അവർക്ക് സ്വർണ്ണം കടത്തുന്നത് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ആ വകുപ്പുകൾ പിരിച്ചുവിട്ട് “ശേഷി”യുള്ളവരെ ചുമതല ഏൽപ്പിക്കണം.

അവനവൻ്റെ കഴിവുകേട് മറച്ചു വെക്കാൻ മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടുന്ന ഏർപ്പാട് കേരളത്തിൽ നിന്ന് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് ഒപ്പിക്കാനാണെങ്കിൽ ആ പൂതി പൂവണിയില്ല മോദിജീ.
കാരണം സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ഇവിടെ ഞങ്ങൾ പൊതുവിദ്യാലയങ്ങൾ പണിതത് വർഗീയക്കോമരങ്ങളെ പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിക്കാനാണ്. അല്ലാതെ അവർക്ക് വെഞ്ചാമരം വീശാനല്ല.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തുനിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ സ്വര്‍ണം കടത്തുന്നതിനുവേണ്ടിയാണ് അധ്വാനിക്കുന്നതെന്നും ഇതൊന്നും കേരളത്തിലെ യുവതലമുറയില്‍നിന്ന് മറച്ചുവെക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ജലീല്‍ രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News