അടുത്തവര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന്‍റെ തീയതിയായി. അടുത്തവര്‍ഷം ജൂണ്‍ നാലു മുതല്‍ 30വരെ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായിട്ടായിരിക്കും ടൂര്‍ണമെന്‍റ് നടക്കുക. ഐസിസി റാങ്കിംഗ് അനുസരിച്ച് ഇന്ത്യ, പാക്കിസ്ഥാന്‍, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ഓസട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതര്‍ഡലന്‍ഡ്സ് ടീമുകള്‍ ലോകകപ്പ് ഫൈനല്‍ റൗണ്ടിലേക്ക് നേരിട്ട് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.
20 ടീമുകളെ അഞ്ച് ടീമുകള്‍ വീതമുള്ള നാലു ഗ്രൂപ്പായി തിരിച്ച് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടത്തും. ഇതില്‍ പരസ്പരം മത്സരിക്കുന്നതില്‍ ആദ്യ രണ്ട് സ്ഥാനത്തുവരുന്ന രണ്ട് ടീമുകള്‍ വീതം ആകെ എട്ടു ടീമുകള്‍ സൂപ്പര്‍ എട്ടിലേക്ക് മുന്നേറും. സൂപ്പര്‍ എട്ടില്‍ നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളുണ്ടായിരിക്കും. ഇതില്‍ ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന രണ്ട് ടീമുകള്‍ വീതം സെമിയിലെത്തുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടു തവണയും ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ടൂര്‍ണമെന്‍റ് നടന്നത്. എന്നാല്‍ ഇത്തവണ ജൂണ്‍ മാസത്തിലാണ് ടൂര്‍ണമെന്‍റ് നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്. വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും സംയുക്ത ആതിഥേയരാകുന്ന ടൂര്‍ണമെന്‍റില്‍ ഏതൊക്കെ മത്സരങ്ങളാണ് അമേരിക്ക വേദിയാവുക എന്ന് തീരുമാനിച്ചിട്ടില്ല.
ALSO READ: ഇന്ത്യ-വിഡീസ് രണ്ടാം ഏകദിനപരമ്പര ഇന്ന്; സഞ്ജു പ്ലേയിംഗ് ഇലവനില്‍
ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്‍റിന് അമേരിക്ക വേദിയാവുന്നത് ആദ്യമായാണ്.
അമേരിക്കയിലെ ഡാളസിലുള്ള ഗ്രാന്‍ പറൈരി സ്റ്റേഡിയം, മോറിസ്‌വില്ലെയിലെ ചര്‍ച്ച് സ്ട്രീറ്റ് പാര്‍ക്ക്, ന്യൂയോര്‍ക്കിലെ വാന്‍ കോര്‍ട്ട്‌ലാന്‍ഡ് പാര്‍ക്ക് ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക എന്നാണ് റിപ്പോർട്ട്. എന്നാല്‍ ഈ സ്റ്റേഡിയങ്ങള്‍ക്കൊന്നും രാജ്യാന്തര പദവിയില്ല. രാജ്യാന്തര പദവിയുളള സ്റ്റേഡിയങ്ങളില്‍ മാത്രമെ ഐസിസി മത്സരങ്ങള്‍ നടത്തൂ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here