യുവതിയെ കാണാതായി 3 ദിവസം, തെരച്ചിലിന് ഒടുവിൽ കണ്ടെത്തിയത് അഴുകിയ മൃതദേഹമായി അയൽവാസിയുടെ പൂട്ടിയിട്ട മുറിക്കുള്ളിൽ-ദുരൂഹത

crime

അയൽവാസിയുടെ പൂട്ടിയിട്ട മുറിയ്ക്കുള്ളിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തു. പഞ്ചാബ് ലുധിയാനയിലെ ആസാദ് നഗറിലാണ് സംഭവം. 21 കാരിയായ യുവതിയെ 3 ദിവസത്തിനു മുൻപാണ് കാണാതാവുന്നത്. തുടർന്ന് നടത്തിയ പരിശോധനകൾക്കൊടുവിലാണ് മൃതദേഹം അയൽവാസിയായ വിശ്വനാഥിൻ്റെ മുറിയിൽ നിന്നും കണ്ടെത്തുന്നത്. ഇയാളെ കഴിഞ്ഞ ഒക്ടോബർ 30 മുതൽ കാണാനില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. മൃതദേഹം പരിശോധിച്ച പൊലീസ് യുവതി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. യുവതിയുടെ ശരീരത്തില്‍ പുറമേയ്ക്ക് പരിക്കുകള്‍ ഒന്നും കാണാനില്ലെന്നും മരണകാരണം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മാത്രമേ പറയാന്‍ കഴിയൂവെന്നും പൊലീസ് പറഞ്ഞു. അതേസമയം, അഞ്ചു കൊല്ലമായി താനും കുടുംബവും ആസാദ് നഗറില്‍ വാടകയ്ക്ക് താമസിക്കുകയാണെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. സമീപത്തെ മുറിയിലെ താമസക്കാരനായിരുന്നു വിശ്വനാഥ്.

ALSO READ: ഡ്രൈവർ വളവ് കണ്ടില്ല; ഛത്തീസ്ഗഡിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് അമ്മയും കുട്ടിയുമുൾപ്പെടെ എട്ട് പേർക്ക് ദാരുണാന്ത്യം

ഫഗ്‌വാരയിലെ ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ജീവനക്കാരനാണെന്നാണ് അയാൾ പറഞ്ഞിരുന്നതെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒക്ടോബർ 30ന്  ജോലി കണ്ടെത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ് ജലന്ധര്‍ ബൈപാസിലേക്ക് വിശ്വനാഥ് കൊണ്ടുപോയെന്നും തുടർന്ന് സലേം തബരിക്ക് സമീപം അയാൾ കാത്തുനില്‍ക്കാന്‍ പറഞ്ഞെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. മൂന്നു മണിക്കൂര്‍ കഴിഞ്ഞിട്ടും വിശ്വനാഥിനെ കാണാതെ വന്നതോടെ താന്‍ വീട്ടിലേക്ക് മടങ്ങി. വിശ്വനാഥിൻ്റെ മുറി ആ സമയം പൂട്ടിയിട്ട നിലയിലായിരുന്നു. അപ്പോൾ മകള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൻ്റെ ഉടമ തന്നെ വിളിക്കുകയും യുവതി ഇന്ന് ജോലിക്ക് വന്നില്ലെന്ന് പറയുകയും ചെയ്തു. തുടർന്ന്  ശനിയാഴ്ച വീട്ടുടമസ്ഥന്‍ അയൽവാസിയുടെ മുറിയിലെ വാതില്‍ തുറന്നപ്പോഴാണ് മകളുടെ മൃതദേഹം അവിടെ നിന്നും കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം പരിശോധിച്ച പൊലീസ്  മൃതദേഹം അഴുകിയ നിലയിലാണുള്ളതെന്നും കാണാതായ ദിവസം തന്നെ യുവതി കൊല്ലപ്പെട്ടിരിക്കാമെന്നും അറിയിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News