ജാർഖണ്ഡ് തെരഞ്ഞെടുപ്പ്, ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന സ്ഥാനാർഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

ജാർഖണ്ഡ് നിയമസഭാ ഒന്നാംഘട്ട തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. വിവിധ മുന്നണികളിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥികളടക്കം 1490 പേരാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. തിങ്കളാഴ്ച സ്ഥാനാർഥികളുടെ സൂക്ഷ്മ പരിശോധന നടക്കും. നവംബർ 13ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചൂടുപിടിച്ച പ്രചാരണത്തിലാണ് ഇന്ത്യ സഖ്യവും എൻഡിഎയും. അതേസമയം, മഹാരാഷ്ട്രയിൽ 48 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടു.

ALSO READ: ഹൈവേ തൊഴിലാളികൾക്ക് എത്തിച്ച അരി മറിച്ച് വിറ്റ് ക്രമക്കേട്; മുൻ പഞ്ചായത്ത് സെക്രട്ടറിയ്ക്കും ക്ലാർക്കിനും 10 വർഷം കഠിന തടവും പിഴയും ശിക്ഷ

മുന്നണിക്കകത്തെ തർക്കം പരിഹരിച്ചെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മഹാ വികാസ് അഘാടി സഖ്യവും മഹായുതി സഖ്യവുമാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ പ്രധാന മുന്നണികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News