2023 – 24 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ മറക്കരുത്. ജൂലായ് അവസാനം, അതായത് അടുത്തമാസം 31വരെയാണ്. അതേസമയം ഈ വര്‍ഷം ഡിസംബര്‍ 31വരെ വൈകി ഫയല്‍ ചെയ്യുന്നതിനുള്ള വ്യവസ്ഥയും നിലവിലുണ്ട്. സമയം ഉണ്ടെന്ന് കരുതി വൈകിപ്പിക്കാതെ എത്രയും വേഗം റിട്ടേണ്‍സ് ഫയല്‍ ചെയ്യണമെന്ന് ചുരുക്കം. കാരണം മറ്റൊന്നുമല്ല.. എല്ലാം വെബ്‌സൈറ്റുകള്‍ വഴിയായതിനാല്‍ തിരക്ക് കൂടിയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ചിലപ്പോള്‍ ഫയല്‍ ചെയ്യാന്‍ കഴിയാതെ പോകാം. മാത്രമല്ല ആദ്യമേ ഫയല്‍ ചെയ്ത റിട്ടേണ്‍സില്‍ എന്തെങ്കിലും തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ ഈ കാലയളവില്‍ അത് തിരുത്താനുള്ള ഓപ്ഷനും ലഭിക്കും. സമയത്തിന് ഫയല്‍ ചെയ്യാനിരുന്നാല്‍ പണി കിട്ടിയെന്നും വരാം.
ALSO READ: തൃശൂർ ചാവക്കാട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു
പതിനെട്ടാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ സാമ്പത്തിക നയങ്ങള്‍ക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുമ്പോഴും വരുന്ന ബജറ്റില്‍ ഇന്‍ഷുറന്‍സ്, എന്‍ പി എസ് തുടങ്ങിയ കാര്യങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ വന്നേക്കാം മാത്രമല്ല ചില ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകളിലും ഈ മാസം മുതല്‍ മാറ്റം ഉണ്ടാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here