മദ്യപാനത്തിനിടെ തർക്കം; ആലപ്പുഴ സ്വദേശിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

Crime

ആലപ്പുഴയിൽ മദ്യപാനത്തിനിടയിലുണ്ടായ സംഘർഷത്തിൽ അക്വേറിയത്തിൽ വീണ്‌ പരിക്കേറ്റയാൾ മരിച്ച സംഭവം കൊലപാതകം. ആലപ്പുഴ തോണ്ടൻകുളങ്ങര സ്വദേശി കബീറാണ് (52) ശനിയാഴ്ചയുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ 57- കാരനായ കുഞ്ഞുമോൻ, 52- കാരനായ നവാസ് എന്നിവരെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റുചെയ്തു.

Also Read; ‘ഏതെങ്കിലും സംഘടനയുടെ ഭാരവാഹി ആയിരുന്നോ പ്രതിപക്ഷനേതാവ് ? വി ഡി സതീശന്‍ പെരുമാറുന്നത് പക്വതയില്ലാതെ’: വി ജോയ് എംഎല്‍എ

ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് സംഭവം. തനിച്ച് താമസിക്കുകയായിരുന്ന കബീറിന്റെ വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു കബീറും, കുഞ്ഞുമോനും, നവാസും. തന്റെ ബൈക്ക് കുഞ്ഞുമോന് വിൽക്കാൻ കബീർ മുൻപ് 2,000 രൂപ വാങ്ങിയിരുന്നു. എന്നാൽ, കബീർ വണ്ടി മറ്റൊരാൾക്കു വിറ്റു.

മദ്യപാനത്തിനിടെ ഇക്കാരണം പറഞ്ഞ് തർക്കമുണ്ടാവുകയും, കുഞ്ഞുമോൻ കബീറിനെ തള്ളിവീഴ്ത്തുകയും ചെയ്തു. അടുത്തിരുന്ന അക്വേറിയത്തിൽ ഇടതുവശമിടിച്ച് വീണ കബീറിന് ആഴത്തിലുള്ള മുറിവുണ്ടായി. ഇതേത്തുടർന്ന്, കബീർ ചോരവാർന്നു കിടക്കുന്നുവെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. സംഭവസ്ഥലത്ത് പൊലീസെത്തി നിർദേശിച്ച പ്രകാരം ഇരുവരും ചേർന്ന് കബീറിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു, എങ്കിലും രക്ഷിക്കാനായില്ല.

Also Read; ഫ്ലോറിഡയെ വിഴുങ്ങാൻ മിൽട്ടൺ കൊടുങ്കാറ്റ്; മിൽട്ടണും മുകളിൽ പറന്ന് പടമെടുത്ത് അന്താരാഷ്ട്ര ബഹിരാകാശ നിലയം

സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനുശേഷം കബീറിന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. തിങ്കളാഴ്ച തുടരന്വേഷണത്തിന് പൊലീസെത്തിയപ്പോഴാണ് സംഭവം കൊലപാതകമാണെന്ന് നാട്ടുകാരിൽ ചിലർ മൊഴിനൽകിയത്. തുടർന്ന് കുഞ്ഞുമോനെയും നവാസിനെയും കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ കൊല നടത്തിയതായി ഇരുവരും സമ്മതിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News