റെയിൽവേയിൽ വിരമിച്ച ഉദ്യോഗസ്ഥരെ കരാർ അടിസ്ഥാനത്തിൽ പുനർനിയമിക്കാനുള്ള തീരുമാനം യുവജനങ്ങളോടുള്ള വെല്ലുവിളി ; ഡിവൈഎഫ്ഐ

റെയിൽവേയിൽ വിരമിച്ച ഉദ്യോഗസ്ഥരെ കരാർ അടിസ്ഥാനത്തിൽ പുനർനിയമിക്കാനുള്ള തീരുമാനം രാജ്യത്ത് തൊഴിൽ തേടുന്ന ലക്ഷക്കണക്കിന് യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. റെയിൽവേയിൽ അപ്രഖ്യാപിത നിയമന നിരോധനം തുടങ്ങിയിട്ട് വർഷങ്ങളായി. വിവിധ സോണുകളിലായി മൂന്നു ലക്ഷത്തിലധികം ഒഴിവുകൾ ഉണ്ടായിട്ടും നിയമനങ്ങൾ നടക്കുന്നില്ല. ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു പരീക്ഷാ ഫീസും വാങ്ങി പരീക്ഷ പോലും നടത്താതെ റെയിൽവേ യുവജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. രാജ്യത്താകമാനം തൊഴിലില്ലായ്മ അതിരൂക്ഷമായ ഘട്ടത്തിലാണ് റെയിൽവേയിലുള്ള ലക്ഷക്കണക്കിന് ഒഴിവുകളിലേക്ക് വിരമിച്ച ജീവനക്കാരെ കൂട്ടത്തോടെ നിയമിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചിരിക്കുന്നത്.

ALSO READ: മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കേണ്ട ഒരു തസ്തിക മാത്രമാണ് ഗവർണർ പദവി; ഡോ ജോൺബ്രിട്ടാസ് എംപി

ഇത് യുവജനവിരുദ്ധവും രാജ്യത്ത് പൊതുജോലികളിൽ അവസരം ലഭിക്കുക എന്ന പൗരൻ്റെ ഭരണഘടന അവകാശത്തിന് നേരെയുള്ള കടന്നുകയറ്റവുമാണെന്ന് ഡിവൈഎഫ്ഐ അഭിപ്രായപ്പെട്ടു. വിരമിച്ചവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിലൂടെ സ്ഥിര നിയമനം ഇല്ലാതാവുകയും സർക്കാർ ജോലിക്ക് വേണ്ടി വർഷങ്ങളായി പരിശ്രമിക്കുന്ന രാജ്യത്തെ യുവജനങ്ങൾക്ക് തൊഴിലവസരം നിഷേധിക്കപ്പെടുകയും ചെയ്യും. വിരമിച്ച ജീവനക്കാരെ പുനർ നിയമിക്കാനുള്ള റെയിൽവേ ബോർഡ് തീരുമാനത്തിനെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്നും തീരുമാനത്തിൽ നിന്ന് റെയിൽവേ പിന്മാറണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News