വീട്ടിലേക്ക് ഓടിക്കയറി കേഴമാൻ കുഞ്ഞ്, സുരക്ഷയൊരുക്കി വനംവകുപ്പ്

വീട്ടിലേക്ക് ഓടിക്കയറിയ കേഴമാനെ പിടികൂടി വനംവകുപ്പ് സുരക്ഷയൊരുക്കി. കൊല്ലം ഇട്ടിവ കാട്ടാമ്പള്ളിയിൽ പൊലീസ് ഉദ്യോഗസ്ഥനായ ഷാജിയുടെ വീട്ടിലേക്കാണ് കേഴമാൻ കുഞ്ഞ് ഓടിക്കയറിയത്. ഭയന്ന് വിറച്ചിരിക്കുകയായിരുന്ന കേഴമാൻ കുഞ്ഞിന്റെ വായിൽ സാരമായി പരുക്കും പറ്റിയിരുന്നു.

അഞ്ചൽ റേഞ്ച് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാജേഷ്, ബീറ്റ് ഫോറസ് ഓഫീസർ ദിലീപ്, ആർ.ആർ.ടി അസിസ്റ്റന്റ്മാരായ ഹേമന്ദ്, പ്രമോദ് എന്നിവരുൾപ്പെട്ട സംഘമാണ് കേഴമാന് സംരക്ഷണം നൽകിയത്. ഷാജിയുടെ പിതാവ് സുരേന്ദ്ര പിള്ള മുറിയിലിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി കേഴമാന്റെ വരവ്. വിരുന്നെത്തിയ അതിഥിയെ കണ്ട് വീട്ടുകാരും ഞെട്ടി. ഒടുവിൽ കട്ടിലിനടിയിൽ കയറി ഇരിപ്പായ കേഴമാനെ മുറിയിൽ പൂട്ടിയിട്ട് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News