ദില്ലി സർവീസ് ബിൽ ലോക്സഭയിൽ; പുതുക്കിയ ലിസ്റ്റ് അമിത് ഷാ അവതരിപ്പിക്കും

ദില്ലി ഭേദഗതി ബിൽ 2023 ചൊവ്വാഴ്ച്ച പാർലമെന്റിൽ അവതരിപ്പിക്കും. ബിസിനസ്സിന്റെ പുതുക്കിയ ലിസ്റ്റ് ആഭ്യന്തര മന്ത്രി അമിത് ഷായാണ് അവതരിപ്പിക്കുന്നത് . ഓർഡിനൻസ് പുറപ്പെടുവിച്ച് ഉടൻ നിയമനിർമ്മാണം നടപ്പിലാക്കുന്ന കാരണങ്ങളെക്കുറിച്ച് ഡെപ്യൂട്ടി നിത്യാനന്ദ് റായ് പ്രസ്താവന നടത്തും. തിങ്കളാഴ്ച ദില്ലി സേവന ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത് അതേസമയം മണിപ്പൂരിലെ അക്രമത്തെച്ചൊല്ലിയുള്ള പ്രതിഷേധം മൂലം ബിൽ അവതരിപ്പിൻ കഴിഞ്ഞില്ല.

ഇരുസഭകളിലും പാസാക്കിയാൽ മിക്ക സേവനങ്ങളുടെയും നിയന്ത്രണം ദില്ലി സർക്കാരിന് നൽകുന്ന സുപ്രീം കോടതി ഉത്തരവ് ആയിരിക്കും കേന്ദ്രം മറികടക്കുക. നിലവിലുള്ള ഓർഡിനൻസിന് പകരം ദില്ലി സേവന ബിൽ വരും.

also read: കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി സ്ഥലമെടുപ്പ് അന്തിമഘട്ടത്തില്‍

പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ഭാഗമായ അരവിന്ദ് കെജ്‌രിവാളിന്റെ എഎപി ഓർഡിനൻസിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുണ്ട്. ദില്ലി സർക്കാരിൽ നിന്ന് ഉദ്യോഗസ്ഥരെ മാറ്റുന്നതിനും നിയമിക്കുന്നതിനുമുള്ള അധികാരം തട്ടിയെടുക്കുന്ന കേന്ദ്ര ഓർഡിനൻസിനെതിരെ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. 26 അംഗ പ്രതിപക്ഷ പാർട്ടി അംഗങ്ങളും കപിൽ സിബലിനെപ്പോലുള്ള ചില സ്വതന്ത്രരും ഉൾപ്പെടെ 109 എംപിമാരും ബില്ലിനെതിരെ വോട്ട് ചെയ്യുമെന്നാണ് റിപ്പോർട്ട്.

എന്നാൽ മണിപ്പൂർ വിഷയത്തിൽ രാജ്യസഭയിൽ തിങ്കളാഴ്ച ആരംഭിച്ച ചർച്ച ചൊവ്വാഴ്ചയും തുടരും. അതേസമയം മൺസൂൺ സമ്മേളനത്തിന്റെ തുടക്കം മുതൽ മണിപ്പൂർ ചർച്ചയ്ക്ക് തുടക്കമിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സഭയുടെ റൂൾ 267 പ്രകാരം മണിപ്പൂരിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനാൽ തിങ്കളാഴ്ച സഭ പലതവണ നിർത്തിവച്ചു.

also read:നിലപാടുകളിൽ വിട്ടുവീഴ്ചയേതുമില്ലാതെ ഏറെക്കാലം പാർട്ടിയെ നയിച്ച ഉജ്ജ്വലനായ കമ്മ്യൂണിസ്റ്റ് നേതാവ്; സഖാവ് ഹർകിഷൻ സിങ്ങ് സുർജിത്തിന്റെ ഓർമദിനത്തിൽ അനുസ്‌മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തുടർന്ന് റൂൾ 176 പ്രകാരം മണിപ്പൂർ വിഷയത്തിൽ ഹ്രസ്വകാല ചർച്ചയ്ക്ക് സർക്കാർ സമ്മതിച്ചതായും ചർച്ച ആരംഭിക്കാൻ ആഹ്വാനം ചെയ്തതായും രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News