ഹൈസ്‌കൂൾ വിദ്യാര്‍ത്ഥികള്‍ക്ക് ഗര്‍ഭ നിരോധന ഉറകള്‍ സൗജന്യമായി നല്‍കണം; സാമ്പത്തിക ബാധ്യത അതിനു അനുവദിക്കുന്നില്ല; ആവശ്യം തള്ളി കാലിഫോര്‍ണിയ ഗവര്‍ണര്‍

കാലിഫോർണിയയിലെ സ്റ്റേറ്റ് ലെജിസ്ലേച്ചർ കഴിഞ്ഞ മാസം പാസാക്കിയ നൂറു കണക്കിന് ബില്ലുകളിൽ ഒന്നാണ് സൗജന്യ കോണ്ടം വിതരണം. പൊതു വിദ്യാലയങ്ങളിലെ 9 മുതൽ 12 വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി കോണ്ടം ലഭ്യമാക്കണമെന്ന് ആയിരുന്നു ബില്ലിലെ ആവശ്യം. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന അണുബാധയില്‍ നിന്ന് വിദ്യാര്‍ത്ഥികളെയും അവരുടെ പങ്കാളികളെയും രക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു സൗജന്യ കോണ്ടം വിതരണ പദ്ധതിയെന്ന് ബില്‍ സഭയില്‍ അവതരിപ്പിച്ച് സ്റ്റേറ്റ് സെനറ്റർ കരോലിൻ മെൻജിവർ പറഞ്ഞിരുന്നു.

ALSO READ:എ ഐ പ്രധാന കഥാപാത്രമാവുന്ന ഇന്ത്യയിലെ ആദ്യത്തെ സിനിമ; ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു

ഇപ്പോഴിതാ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗര്‍ഭ നിരോധന ഉറകള്‍ സൗജന്യമായി നല്‍കണമെന്ന ആവശ്യം തള്ളിയിരിക്കുകയാണ് കാലിഫോര്‍ണിയ ഗവര്‍ണര്‍. കാലിഫോര്‍ണിയക്ക് ഈ പദ്ധതി വളരെ ചെലവേറിയതാണെന്ന് വ്യക്തമാക്കിയാണ് ഗവർണർ ഈ ബില്‍ തള്ളിയത്.സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെയൊരു തീരുമാനം. ഈ പദ്ധതി നടപ്പിലാക്കണമെങ്കില്‍ 19 ബില്യണ്‍ ഡോളര്‍ ആവശ്യമായി വരുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. നിലവില്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ ഈ പദ്ധതി കൂടി നടപ്പാക്കാൻ കഴിയില്ലെന്നും ഗവർണർ പറഞ്ഞു.

ALSO READ:പൊലീസിന് നേരെ കത്തി വീശി; ഗുണ്ട അറസ്റ്റില്‍

കാലിഫോർണിയ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം ഏകദേശം 1.9 ദശലക്ഷം വിദ്യാർത്ഥികള്‍ ഹൈസ്കൂളുകളില്‍ പ്രവേശനം നേടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്രയും വലിയ ചെലവ് വരുന്ന പദ്ധതി നടപ്പാക്കുന്നത് ഇപ്പോൾ കഴിയില്ല എന്നാണ് ഗവർണർ പറഞ്ഞത്. ഈ കാഴ്ചപ്പാട് താന്‍ അംഗീകരിക്കുന്നുവെങ്കിലും നിലവിലെ സാമ്പത്തിക പ്രശ്‌നം കാരണം സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടത് നിർണായകമാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News