യെച്ചൂരിയെന്ന ഇടതുപോരാളിയുടെ വിയോഗം അതീവ ദുഃഖകരം; പവൻ കല്യാൺ

sitaram yechury

യെച്ചൂരിയെന്ന ഇടതുപോരാളിയുടെ വിയോഗം അതീവ ദുഃഖകരമെന്ന് ആന്ധ്രാ ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറുപ്പിൽ യെച്ചൂരിയുടെ വിയോഗം അതീവ ദുഖഃകരമാണെന്നും, രാജ്യത്തോടും ജനങ്ങളോടുമുള്ള അദ്ദേഹത്തിന്റെ സമർപ്പണം എന്നും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: എസ്‌എഫ്‌ഐ നേതാവില്‍ നിന്നും രാഷ്‌ട്ര തന്ത്രജ്ഞനായി രാജ്യത്ത് വ്യക്തിമുദ്ര പതിപ്പിച്ചയാൾ: യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് കമൽ ഹാസൻ

സിപിഐഎംനെ ദേശീയ ജനറൽ സെക്രട്ടറിയായി നയിക്കുകയും ദേശീയ തലത്തിൽ നിരവധി സാമൂഹിക പ്രസ്ഥാനങ്ങളിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗവാർത്ത വളരെ ദുഖകരമാണ്. അദ്ദേഹത്തിൻ്റെ കുടുംബത്തിനും മുഴുവൻ സി.പി.എം സഹോദരങ്ങൾക്കും എൻ്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. രാജ്യത്തോടും ജനങ്ങളോടുമുള്ള അദ്ദേഹത്തിന്റെ സമർപ്പണം ആദരവോടെ എന്നും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു. എന്ന് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറുപ്പിൽ പവൻകല്യാൺ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News