സിനിമ മേഖലയിൽ സമഗ്ര വനിതാനയം ഉണ്ടാകുമെന്ന പ്രതീക്ഷയുള്ളതായി വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി. സിനിമ മേഖലയിൽ ഇന്റെണൽ കമ്മിറ്റി (ഐസി) രൂപീകരിക്കാൻ മുൻകൈയെടുത്തത് സാംസ്കാരിക വകുപ്പാണ് എന്നും സതീദേവി പറഞ്ഞു. വനിത കമ്മീഷൻ സംഘടിപ്പിച്ച സംസ്ഥാന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്തിദേവി.
‘തൊഴിലിടത്തിലെ സ്ത്രീ’ എന്ന പേരിലാണ് കോഴിക്കോട് ടൗൺ ഹാളിൽ വനിത കമ്മിഷൻ്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചത്. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന വിവേചനങൾ നിലവിലെ സാഹചര്യത്തിൽ വന്ന ചെറുത്തുനിൽപ്പുകൾ എല്ലാം സെമിനാറിൽ ചർച്ചയായി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ സിനിമ മേഖലും അവിടങ്ങളിൽ സ്ത്രികൾ നേരിടുന്ന വിവേചനവും സെമിനാറിൽ ചർച്ചയായി.
Also read:വടകരയിൽ നാലാം ക്ലാസുകാരനെ പീഡനത്തിനിരയാക്കി; ബിജെപി പ്രാദേശിക നേതാവ് റിമാൻഡിൽ
ഒരു സമഗ്ര വനിതാനയം നമ്മുടെ സിനിമ മേഖലയിൽ ഉണ്ടാക്കിയെടുക്കാനുള്ള നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. സിനിമ എന്ന കലയുടെ ഉള്ളടക്കത്തെ സ്ത്രീവിരുദ്ധത കീഴ്പ്പെടുത്തുന്നുണ്ടോ എന്ന ചർച്ചകൾ ഉയരുന്നു. സിനിമ മേഖലയിൽ ഇന്റെണൽ കമ്മിറ്റി (ഐസി) രൂപീകരിക്കാൻ മുൻകൈയെടുത്തത് സാംസ്കാരിക വകുപ്പാണ്. സെമിനാറിൽ കമ്മിഷൻ അംഗം അഡ്വ പി കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് ഗവ. പ്ലീഡർ കെ കെ പ്രീത വിഷയം അവതരിപ്പിച്ചു. ദീദി ദാമോദരൻ (വിമൻ ഇൻ സിനിമ കളക്ടീവ്), കെ അജിത (അന്വേഷി), ടി കെ ആനന്ദി (ജൻഡർ അഡ്വൈസർ), വിജി (പെൺകൂട്ട്), വി പി സുഹറ, അഡ്വ പി എം ആതിര എന്നിവർ വിഷയത്തിൽ പങ്കെടുത്ത് സംസാരിച്ചു. ജില്ലാ വനിത ശിശു വികസന ഓഫീസർ സബീന ബീഗം, കമ്മിഷൻ ലോ ഓഫീസർ കെ ചന്ദ്രശോഭ എന്നിവർ പങ്കെടുത്തു. വനിത കമ്മിഷൻ പ്രോജക്ട് ഓഫീസർ എൻ ദിവ്യ സ്വാഗതവും മെമ്പർ സെക്രട്ടറി സോണിയ വാഷിങ്ടൺ നന്ദിയും പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here