മരണത്തിലേക്കെന്ന് ഉറപ്പിച്ചിട്ടും ജീവിതത്തിലേക്ക് തിരികെ നടന്ന നിശ്ചയദാർഢ്യം; കൈരളിയിൽ അശ്വമേധം വീണ്ടുമെത്തുമ്പോൾ ജി എസ് പ്രദീപുമായുള്ള ഓർമകൾ പങ്കിട്ട് നടൻ സി ഷുക്കൂർ

നീണ്ടൊരു ഇടവേളയ്ക്കു ശേഷം അശ്വമേധം കൈരളിയിൽ വീണ്ടും ആരംഭിച്ചപ്പോൾ പരിപാടിയുടെ അവതാരകൻ ജി എസ് പ്രദീപുമായുള്ള ഓർമകളും സൌഹൃദവും തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെ  പങ്കുവെച്ചിരിക്കുകയാണ് നടനും അഭിഭാഷകനുമായ സി. ഷുക്കൂർ. മരണത്തിലേക്ക് അടുത്തെന്ന് നൂറുവട്ടം ഉറപ്പിച്ചിട്ടും ജീവിതത്തിലേക്ക് തിരികെ നടന്നൊരാൾ. തോൽക്കില്ലെന്ന് മനസ്സിൽ ഉറപ്പിച്ച നിശ്ചയദാർഢ്യത്തിൻ്റെ മറ്റൊരു പേര്. ഷുക്കൂർ വക്കീലിന് ജി.എസ്. പ്രദീപിനെക്കുറിച്ച് ഏറെ ഹൃദ്യമായ ഓർമകളാണുള്ളത്. അദ്ദേഹത്തിൻ്റെ പൂർണമായ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം.
ഫെയ്സ്ബുക്ക് പോസ്റ്റ്:
മരണം അയാൾക്ക് മുമ്പിൽ പരിപൂർണ പരാജയം സമ്മതിച്ചതാണ്.
അല്ലെങ്കിൽ മരണത്തിലേക്ക് അടുത്തെന്നു നൂറു വട്ടം ഉറപ്പിച്ചിട്ടും അയാൾ എങ്ങിനെയാണ് തിരികെ നടന്നത്?
അങ്ങിനെ മരണത്തെ ആട്ടി ഓടിച്ചു തിരികെ ജീവിതത്തെ പിടിച്ചു , തോൽക്കില്ലെന്നു മനസ്സിൽ ഉറപ്പിച്ച നിശ്ചയ ഭാർഢ്യത്തിൻ്റെ പേരാണ് ജി.എസ്. പ്രദീപ്. അയാളെ തിരികെ കൊണ്ടു വന്നതു മെഡിക്കൽ സയൻസും.
മെഡിക്കൽ സയൻസ് ഒരാളിലൂടെ പ്രവർത്തിച്ചപ്പോൾ അയാളുടെ ഇച്ഛാശക്തിക്കു മുന്നിൽ മരണം അടിയറവു പറഞ്ഞു. അയാൾക്ക് ഇനിയും മനുഷ്യർക്കു വേണ്ടി ഭൂമിയിൽ അനേകം കാര്യങ്ങൾ ചെയ്യുവാൻ ബാക്കിയുണ്ട്.
ബഷീർ പറഞ്ഞതു പോലെ അല്ലാഹുവിൻ്റെ ഖജനാവിൽ നിന്നും അയാൾക്ക് സമയം നീട്ടി നൽകി.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പുകസ സംസ്ഥാന സമ്മേളനം കണ്ണൂർ ഇകെ നായനാർ അക്കാദമിയിൽ തുടങ്ങുവാൻ പോകുന്നു. പ്രാരംഭമായി പതാക ഉയർത്തൽ ചടങ്ങ്. എല്ലാവരും അവിടേക്ക് നീങ്ങുന്നു. ഞാനും പോയി. അവിടെ വെച്ചാണ് ആ മനുഷ്യനെ ഞാൻ ആദ്യം കാണുന്നത്.
” സർ, ഞാൻ ഷുക്കൂറാണ്”
ചിരി
പിന്നെ എന്നെ ഒന്നു കെട്ടിപ്പിടിച്ചു
” വക്കീലിനെ എനിക്ക് പരിചയപ്പെടുത്തണോ?”
ഓർമ്മകളുടെ മഹാ കലവറകൾ നിറച്ചു നടക്കുന്ന ഒരാളുടെ മുന്നിൽ ഞാൻ മൗനിയായി
എനിക്ക് നമ്പർ തന്നു.
അങ്ങിനെ ഞങ്ങൾ അടുപ്പക്കാരായി,
അപാരമായ കാന്തവലയം ഉള്ള ഒരാൾ.
വാക്കുകൾ കൊണ്ടോ , ഓർമ്മ കൊണ്ടോ നിങ്ങൾക്ക് അയാളെ ഒരു നിലയ്ക്കും കീഴ്പ്പെടുത്താൻ ആകില്ല.
എന്നാൽ കൗശലം കൊണ്ട് ചിലപ്പോൾ കഴിഞ്ഞേക്കും.- ഷുക്കൂർ അദ്ദേഹത്തിൻ്റെ ഓർമകൾ പങ്കിട്ടു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News