ശബരിമലയിലേക്ക് പുല്ലുമേട്, എരുമേലി വഴി എത്തുന്നവർക്ക് ദർശനത്തിന് പ്രത്യേക സൗകര്യമൊരുക്കാൻ ദേവസ്വം ബോർഡ് തീരുമാനം. വനം വകുപ്പുമായി സഹകരിച്ച് തീർത്ഥാടകാർക്ക് പ്രത്യേക ടാഗ് നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. പുതിയ സംവിധാനം ഉടൻ നിലവിൽ വരും.
Also read: വയനാട് ആദിവാസി യുവാവിന് നേരെയുള്ള ആക്രമണം; വിട്ടുവീഴ്ചയില്ലാത്ത നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം
അയ്യപ്പ ദർശനത്തിനായി പുല്ലുമേട് എരുമേലി കാനനപാത വഴി നിരവധി തീർത്ഥാടകരാണ് ഈ മണ്ഡലകാലത്ത് എത്തുന്നത്. കിലോമീറ്റർ കാനനപാതയിലൂടെ നടന്നാണ് അവർ സന്നിധാനത്ത് എത്തുന്നത്. അതുവഴി എത്തുന്ന തീർത്ഥാടകർക്ക് നടപ്പാതയിൽ പ്രത്യേക സൗകര്യമൊരുക്കാനാണ് തീരുമാനം. പുതിയ സംവിധാനം ഉടൻ നടപ്പാക്കും.
Also read: ചോദ്യ പേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം; വിദ്യാഭ്യാസ വകുപ്പിൻ്റെ പരാതിയിൽ ഡി ജി പിയുടെ ഉത്തരവ്
ഇതിനായി വനവകുപ്പ് പുല്ലുമേട്, എരുമേലി വഴി വരുന്നവർക്ക് വനം വകുപ്പുമായി സഹകരിച്ച് പ്രത്യേക ടാഗ് അനുവദിക്കും. മരക്കൂട്ടത്ത് വച്ച് ശരംകുത്തി ഒഴിവാക്ക തീർത്ഥാടകർക്ക് ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തേക്ക് പ്രവേശിക്കാനും കഴിയും. എരുമേലി, പുൽമേട് വഴിയുള്ള തീർത്ഥാടകർ വരുംദിവസങ്ങളിലും വർധിക്കുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. പുതിയ സംവിധാനം ഇതുവഴി എത്തുന്നവർക്ക് കൂടുതൽ സൗകര്യമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here