ഐഎസില്‍ ചേര്‍ന്ന പെണ്‍കുട്ടികളെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒ‍ഴിഞ്ഞുമാറി ‘ദി കേരള സ്റ്റോറി’ സംവിധായകൻ

ഐഎസില്‍ ചേര്‍ന്ന പെണ്‍കുട്ടികളുടെ എണ്ണം സിനിമയുടെ  ടീസര്‍ ഡിസ്ക്രിപ്ഷനില്‍ മുപ്പത്തിരണ്ടായിരത്തില്‍ നിന്ന് മൂന്ന് ആക്കിയ ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ‘ദി കേരള സ്റ്റോറി’ സംവിധായകൻ സുദിപ്തോ സെൻ ഒ‍ഴിഞ്ഞുമാറി. ഐഎസില്‍ ചേര്‍ന്ന പെണ്‍കുട്ടികളുടെ എണ്ണത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നാണ് സംവിധായകന്‍ ഒ‍ഴിഞ്ഞുമാറിയത്.

32000 പെൺകുട്ടികൾ എന്ന സംഖ്യ അല്ല വിഷയം എന്ന ന്യായമാണ് സംവിധായകന്‍ മറുപടിയായി പറഞ്ഞത്. സിനിമ റിലീസ് ചെയ്യുന്ന ദിവസം കേരളത്തിൽ എത്തി കാണാൻ ശ്രമിക്കും. കേരളത്തിൽ 100 തിയേറ്ററിൽ റിലീസ് ചെയ്യാനാണ് ആഗ്രഹമെന്നും  ഭീഷണി ഉള്ളതിനാൽ ചർച്ചകൾ തുടരുകയാണെന്നും സുദിപ്തോ സെന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News