സവർക്കറിൽ നിന്ന് പിന്മാറി സംവിധായകൻ; കാരണം വ്യക്തമാക്കി മഹേഷ് മഞ്ജരേക്കർ

സവർക്കറുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമിക്കുന്ന ‘സ്വതന്ത്ര്യ വീർ സവർക്കർ’ എന്ന ചിത്രത്തിൽ നിന്ന് പിൻമാറി സംവിധായകൻ മഹേഷ് മഞ്ജരേക്കർ. ചിത്രത്തിൽ നായകനാകുന്ന നടൻ രൺദീപ് ഹൂഡയുമായുള്ള അഭിപ്രായ വ്യത്യാസമാണ് സംവിധായകന്റെ പിന്മാറ്റത്തിന് കാരണം. ഒരു അഭിമുഖത്തിൽ ആണ് സംവിധായകൻ മഹേഷ് മഞ്ജരേക്കർ ഇക്കാര്യം വ്യക്തമാക്കിയത്.

മഹേഷ് മഞ്ജരേക്കർ പിന്മാറിയ സാഹചര്യത്തിൽ രൺദീപ് ഹൂഡയാവും ഇനി സവർക്കർ സംവിധാനം ചെയ്യുക എന്നാണ് വിവരം. അങ്ങനെയെങ്കിൽ രൺദീപ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാവും സ്വതന്ത്ര്യ വീർ സവർക്കർ. 2021-ൽ ആയിരുന്നു സ്വതന്ത്ര്യ വീർ സവർക്കർ സിനിമ മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്യുന്നതായി പ്രഖ്യാപിച്ചത്.

also read: പുതുപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത് നിന്ന് വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചാണ്ടി ഉമ്മനെ വെല്ലുവിളിച്ച് സിപിഐഎം.

2022 സെപ്റ്റംബർ മുതൽ മഹേഷ് മ‍ഞ്ജരേക്കർ ചിത്രത്തിന്റെ ഭാ​ഗമല്ല. തന്നെ ചിത്രത്തിൽ നിന്നും അകറ്റി നിർത്താൻ രൺദീപ് ശ്രമിച്ചിരുന്നുവെന്ന് സംവിധായകൻ ആരോപിച്ചു. തുടക്കത്തിൽ വളരെ ആത്മാർത്ഥമായാണ് രൺദീപ് ചിത്രത്തെ സമീപിച്ചിരുന്നത്.  തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റിൽ ചില പ്രശ്നങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. തിരക്കഥയിൽ മാറ്റം വരുത്തി രണ്ടാമത്തെ ഡ്രാഫ്റ്റ് കാണിച്ചപ്പോഴും വീണ്ടും പ്രശ്നങ്ങൾ പറഞ്ഞു. തിരക്കഥ ശരിയായാൽ വേറൊന്നും താൻ അന്വേഷിക്കില്ലെന്നും രൺദീപ് പറഞ്ഞിരുന്നു. പക്ഷേ രൺദീപ് ഇക്കാര്യത്തിൽ പ്രശ്നങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നെന്നും മഹേഷ് മഞ്ജരേക്കർ പറഞ്ഞു. രൺദീപിന്റെ ആത്മാർത്ഥതയ്ക്ക് ഞാൻ 100ൽ 100 മാർക്കും നൽകും. പക്ഷേ, അദ്ദേഹത്തിന്റെ അഭിനിവേശം എന്റെ സിനിമയെ കൊല്ലുകയാണ് ചെയ്തത്.” എന്നും മഹേഷ് മഞ്ജരേക്കർ പറഞ്ഞു.

also read: അസം റൈഫിൾസിനെ മണിപ്പൂരിൽ നിന്ന് പിൻവലിക്കരുത്; പ്രധാനമന്ത്രിക്ക് കത്തയച്ച് കുക്കി എംഎല്‍എമാര്‍

മഹാരാഷ്ട്രയിലെ ആമ്പി വാലിയിൽ നടന്ന ചർച്ചയിൽ തിരക്കഥ ശരിയായി. ഞാനതിൽ സന്തോഷിച്ചിരിക്കുകയായിരുന്നു. പക്ഷേ രൺദീപിന്റെ ഭാ​ഗത്തു നിന്നും വീണ്ടും തിരുത്തൽ ആരംഭിച്ചു. തിരക്കഥയിൽ ഹിറ്റ്ലർ, ഇം​ഗ്ലണ്ടിലെ രാജാവ്, പ്രധാനമന്ത്രി, ബാല​ഗം​ഗാധര തിലകന്റെ സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് തുടങ്ങിയ ഭാ​ഗങ്ങൾ തിരക്കഥയിൽ ഉൾപ്പെടുത്തണമെന്ന് താരം നിർബന്ധം പിടിച്ചു. ഇതൊക്കെ എങ്ങനെ സവർക്കറുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഞാൻ ആവർത്തിച്ചു. പക്ഷേ രൺദീപ് ഇക്കാര്യത്തിൽ ഒത്തുതീർപ്പിനു നിന്നില്ല. ഇതിനായി സ്വാതന്ത്ര്യസമരത്തേക്കുറിച്ചും ലോകമഹായുദ്ധങ്ങളേക്കുറിച്ചുമുള്ള ഒരുപാട് പുസ്തകങ്ങൾ അയാൾ വായിച്ചിരുന്നു. ആ വായന ഒരു ബാധ്യതയായി. ഈ കാര്യങ്ങൾ ശരിയാവില്ലെന്ന് പറഞ്ഞപ്പോൾ തന്നോട് തർക്കിച്ചതായും ശരീരഭാരം കുറച്ചതിനേക്കുറിച്ചുമെല്ലാം നടൻ സംസാരിച്ചു. ആവശ്യത്തിലേറെ ഭാരം കുറയ്ക്കാൻ ആരാണ് അയാളോട് പറഞ്ഞതെന്ന് മഹേഷ് മഞ്ജരേക്കർ ചോദിക്കുന്നു. നാളെ ഒരു മൃതശരീരമായി കിടക്കേണ്ട അവസ്ഥ വന്നാൽ ശരിക്കും മരിക്കുമോയെന്നും എന്ത് വിഡ്ഢിത്തമാണിതെന്നുമാണ് സംവിധായകൻ ചോദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News