സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം; സംവിധായകന്റെ അപ്പീല്‍ ബുധനാഴ്ച്ച ഹൈക്കോടതി പരിഗണിക്കും

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം ചോദ്യം ചെയ്ത് സംവിധായകൻ നല്‍കിയ അപ്പീല്‍ ബുധനാഴ്ച്ച ഹൈക്കോടതി പരിഗണിക്കും. സ്വജനപക്ഷപാതത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ആകാശത്തിന് താഴെ ചിത്രത്തിന്റെ സംവിധായകന്‍ ലിജീഷ് മുള്ളേഴത്ത് ആണ് അപ്പീൽ നൽകിയത്.  വിധി ചോദ്യം ചെയ്താണ് ലിജീഷ്  ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നത്.

also read: ജെയ്ക് സി തോമസ് ബുധനാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

സ്വജനപക്ഷപാതത്തിന്റെ ഇരയാണ് താനെന്നും വസ്തുത പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധി. സാഹചര്യവും നിയമവും സിംഗിള്‍ ബെഞ്ച് പരിഗണിച്ചില്ല. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് എതിരെ അന്വേഷണം വേണം. സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ലീജീഷ് നല്‍കിയ അപ്പീലാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുക.

also read:‘മാലിന്യമുക്ത നവകേരളം’ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്‌; പ്രോജക്ട്‌ റിപ്പോർട്ടുകൾ 20ന്‌ മുഖ്യമന്ത്രി പ്രകാശിപ്പിക്കും

സംവിധായകന്‍ വിനയന്റെ ആരോപണത്തെ തുടർന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം വിവാദങ്ങൾ നേരിട്ടിരുന്നു. പുരസ്‌കാര നിര്‍ണയത്തില്‍ രഞ്ജിത്തിന്റെ ഇടപെടല്‍ ഉണ്ടായിരുന്നുവെന്നാണ് വിനയന്‍ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജൂറി അംഗങ്ങളായ രണ്ടുപേരുടെ ശബ്ദരേഖ വിനയൻ പുറത്തുവിട്ടിരുന്നു. സംസ്ഥാന പുരസ്കാര നിർണയ പാനലിലെ ജൂറിയായിരുന്ന ജെൻസി ഗ്രിഗറി, നേമം പുഷ്പരാജ് എന്നിവരുടെ ശബ്ദരേഖയാണ് സംവിധായകൻ പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News