‘വയനാട്ടിൽ ഉണ്ടായത് രാജ്യത്തെ ഞെട്ടിച്ച ദുരന്തം’; കെ രാധാകൃഷ്ണൻ എം പി

രാജ്യത്തെ ജനങ്ങളെ ഞെട്ടിച്ച ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത് എന്ന് കെ രാധാകൃഷ്ണൻ എം പി. ജനങ്ങൾ രക്ഷാപ്രവത്തനത്തിൽ സഹകരിക്കുകയാണ് എന്നും എം പി ലോക്സഭയിൽ പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട് എന്നും കൂട്ടിച്ചേർത്തു.

Also read:‘2018ലെ പ്രളയത്തില്‍ കേരളത്തിന് അനുവദിച്ച അരിയ്‌ക്ക് പോലും പണം വാങ്ങിയവരാണ് മോദി സര്‍ക്കാര്‍’; രാജ്യസഭയില്‍ വയനാടിനായി ശബ്‌ദിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

‘വയനാട്ടിൽ അടിയന്തര സഹായങ്ങൾ ലഭ്യമാക്കണം. ഇത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ നടപടി വേണം. അതിജീവനത്തിന് സാമ്പത്തിക സഹായം നൽകണം. ഒരാഴ്ച മുൻപ് മുന്നറിയിപ്പ് നൽകി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഇതിൽ വ്യക്തത വരുത്തേണ്ടത് സംസ്ഥാന സർക്കാരാണ്. എന്ത് നടപടി സംസ്ഥാന സർക്കാർ സ്വീകരിച്ചു. കേന്ദ്രം ഇതിൽ എന്ത് തുടർ നടപടികൾ സ്വീകരിച്ചു.വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ആഗ്രഹിക്കുന്നില്ല’- കെ രാധാകൃഷ്ണൻ എം പി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News