ഇന്ത്യൻ സമുദ്ര പരിധിയിൽ വൻ ധാതുനിക്ഷേപത്തിന് സാധ്യതയുള്ളതായി ഗവേഷകരുടെ കണ്ടെത്തൽ; രാജ്യത്തിന് മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷ

ഇന്ത്യയുടെ സമുദ്രപരിധിയിൽ വൻ ധാതുനിക്ഷേപം ഉണ്ടെന്ന സൂചന നൽകി ഗവേഷകരുടെ കണ്ടെത്തൽ. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി ( NIOT), നാഷണല്‍ സെൻ്റർ ഫോര്‍ പോളാര്‍ ഓഷ്യന്‍ റിസര്‍ച്ച് ( NCPOR) എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധ സംഘത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ സമുദ്രാന്തർഭാഗ പര്യവേക്ഷണത്തിലാണ് രാജ്യത്തിന് പ്രതീക്ഷയേകുന്ന കണ്ടെത്തൽ. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയുടെ എക്സ്ക്ലൂസീവ് എക്കണോമിക് സോൺ മേഖലയിലാണ് സംഘം പര്യവേക്ഷണം നടത്തിയത്.

പരിശോധനയിൽ വൻ തോതിലുള്ള ഹൈഡ്രോ തെർമൽ സൾഫൈഡുകളുടെ ശേഖരമാണ് സംഘം കണ്ടെത്തിയിട്ടുള്ളത്. സമുദ്രത്തിനടിയിൽ 4500 മീറ്ററോളം താഴ്ചയിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

ALSO READ: ‘അഭിപ്രായ സ്വാതന്ത്ര്യത്തെ മര്യാദ ലംഘിക്കാനുള്ള ലൈസൻസാക്കി മാറ്റരുത്’; മദ്രാസ് ഹൈക്കോടതി

ധാതു നിക്ഷേപങ്ങൾക്ക് മുന്നോടിയായാണ് ഹൈഡ്രോ തെർമൽ സൾഫൈഡുകൾ കാണുന്നതെന്ന് ഗവേഷകർ വിലയിരുത്തുന്നു. സ്വര്‍ണം, വെള്ളി, കോപ്പര്‍ തുടങ്ങിയ അമൂല്യ ലോഹധാതുക്കള്‍ ഇത്തരം ഇടങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യതയാണ് ഇതുവഴി ഗവേഷക സംഘം കാണുന്നത്. ആളില്ലാ അന്തർവാഹിനി ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇതു സംബന്ധിച്ച സൂചന ലഭിക്കുന്നത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി വികസിപ്പിച്ച ഓഷ്യന്‍ മിനറല്‍ എക്‌സ്‌പ്ലോറര്‍ എന്ന അന്തര്‍വാഹിനി ഉപയോഗിച്ചായിരുന്നു പര്യവേക്ഷണം. സമുദ്രയാൻ പദ്ധതിയുടെ ഭാഗമായി 6000 മീറ്റര്‍ താഴ്ചയിൽ പര്യവേക്ഷണം നടത്താനാണ് അടുത്ത നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News