ഡ്രൈവിം​ഗ് സീറ്റിൽ നായ; സ്പീഡ് ക്യാമറയിൽ പതിഞ്ഞ ചിത്രം സാമൂഹിക മാധ്യമത്തിൽ പങ്ക് വെച്ചത് പൊലീസ്

കാറിന്റെ ഡ്രൈവിം​ഗ് സീറ്റിൽ ഇരിക്കുന്ന നായയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സ്ലോവാക്യയിലാണ് സംഭവം. സ്പീഡ് ക്യാമറയിൽ പതിഞ്ഞ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പൊലീസ് തന്നെയാണ് ചിത്രം സാമൂഹിക മാധ്യമത്തിൽ പങ്ക് വച്ചത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് ഒരു സ്പീഡ് ക്യാമറ ഫോട്ടോയാണ്. അതിൽ സ്കോഡയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന നായയെ കാണാം. എന്നാൽ, പിഴയടക്കാൻ പറഞ്ഞതോടെ ഉടമ സംഭവം നിഷേധിച്ചു. തന്റെ നായ അപ്രതീക്ഷിതമായി തന്റെ മടിയിൽ കയറി ഇരിക്കുകയായിരുന്നു എന്നാണ് ഉടമയുടെ വാദം.

also read : സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ

അതേസമയം, വളരെ രസകരമായിട്ടാണ് സംഭവത്തെ കുറിച്ച് പൊലീസ് (Polícia Slovenskej republiky) തങ്ങളുടെ ഫേസ്ബുക്ക് പേജിൽ വിവരിച്ചരിക്കുന്നത്. നായയോട് ഓവർ സ്പീഡാണ് എന്നും ഡ്രൈവിം​ഗ് സർട്ടിഫിക്കറ്റ് എവിടെ എന്നും ചോദിച്ച് കൊണ്ടാണ് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. അനേകം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തതും രസകരമായ കമന്റുകളിട്ടതും. എന്നാൽ, എത്രയാണ് പിഴയെന്നോ ഏത് ഇനത്തിലാണ് പിഴ ഈടാക്കുക എന്നോ ഒന്നും തന്നെ പൊലീസ് വ്യക്തമാക്കിയിട്ടില്ല. വളർത്തുമൃ​ഗങ്ങളെ വാഹനത്തിൽ കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കണം എന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

also read: വന്യജീവി വാരാഘോഷം: നാളെ മുതല്‍ ഒരാഴ്ച വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News