‘ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ’; സഹജീവി സ്‌നേഹത്തിന്റെ മാതൃകയായ നായ; വീഡിയോ വൈറല്‍

സഹജീവികളോട് ഏറ്റവും നന്ദിയും സ്‌നേഹവുമുള്ള മൃഗമാണ് നായ എന്ന വിശേഷണത്തിനു മറ്റൊരു ഉദാഹരണം കൂടി. ചൂണ്ടയിട്ട് പിടിച്ച മീനിനെ തന്റെ യജമാനന്റെ മുന്നില്‍ വെച്ച് രക്ഷിച്ച നായയുടെ വീഡിയോ വൈറലാകുന്നു.

Also Read: യമുനയുടെ ജലനിരപ്പ് ഉയരുന്നു; മെട്രോ പാലത്തിന്‍റെ നിർമാണം നിർത്തിവെച്ചു

പുഴയില്‍ ചൂണ്ടയിട്ട് പിടിച്ച മീനിനെ യുവാവ് ഒരു പാത്രത്തിലേക്ക് മാറ്റിയ സമയം യുവാവിനൊപ്പം ഉണ്ടായിരുന്ന നായ പാത്രത്തിനരികില്‍ വരികയും മീനിനെ മണം പിടിക്കുകയും ചെയ്തു. പാത്രത്തില്‍ കിടന്ന് ജീവനുവേണ്ടി പിടയുന്ന മീനിനെ കണ്ട് നായ അല്‍പനേരം പകച്ചുനില്‍ക്കുകയും പിന്നീട് വെള്ളത്തിലേക്ക് ആ പാത്രമുള്‍പ്പടെ തള്ളിയിടുകയായിരുന്നു.

അതേസമയം ഉടമ വെള്ളത്തില്‍ നിന്ന് പാത്രം എടുക്കാന്‍ ശ്രമിച്ചെങ്കിലും നായ പിറകില്‍ നിന്ന് യുവാവിന്റെ ഷര്‍ട്ട് പിടിച്ചുവലിച്ചു. മീന്‍ വീണ സ്ഥലത്തു നിന്നും നായ യുവാവിനെ തള്ളിമാറ്റുകയും യുവാവിന്റെ ദേഹത്തേക്ക് ചാടിവീഴുകയുമായിരുന്നു. ഫിഗന്‍ എന്ന യുവതി വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചതോടെ നിരവധിപ്പേരാണ് അഭിനന്ദനവുമായി എത്തിയത്. ‘ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ’ എന്നതാണ് നായ ഇതിലൂടെ നല്‍കുന്ന സന്ദേശമെന്നും വിഡിയോയ്ക്ക് കമന്റ് വന്നിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News