മൂവാറ്റുപുഴയിൽ അടഞ്ഞുകിടന്നിരുന്ന വീടിന്റെ വാതിലും, അലമാരയും കുത്തിത്തുറന്ന് മോഷണം

ROBBERY

മൂവാറ്റുപുഴയിൽ അടഞ്ഞുകിടന്നിരുന്ന വീടിന്റെ വാതിലും, അലമാരയും കുത്തിത്തുറന്ന് മോഷണം. മൂവാറ്റുപുഴ നിര്‍മല കോളേജിന് സമീപം പുല്‍പറമ്പില്‍ സെബാസ്റ്റ്യന്‍ മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.

വീട്ടുടമയായ സെബാസ്റ്റ്യനും കുടുംബവും വര്‍ഷങ്ങളായി വിദേശത്താണ് താമസം. താല്‍ക്കാലികമായി വീടും സ്ഥലവും നോക്കി നടത്തുന്നതിനായി ഏല്‍പ്പിച്ചിട്ടുള്ള സുഹൃത്ത് അഗസ്റ്റിന്‍ ഇന്നു രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ പ്രധാന വാതിലിൻ്റെയും, പിന്‍വശത്തെ വാതിലിൻ്റെയും പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും നഷ്ടപ്പെട്ടതായി പറയുന്നു.

ALSO READ; കൊൽക്കത്ത ആർ ജി കർ ബലാത്സംഗക്കൊല; പ്രതിയ്ക്ക് ജീവപര്യന്തം

മൂവാറ്റുപുഴ പൊലീസും ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ കുറിച്ച് വ്യക്തമായ സൂചനയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മൂവാറ്റുപുഴ പൊലീസ് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ENGLISH NEWS SUMMARY: The door and cupboard of a closed house in Muvattupuzha were stolen by breaking open. The theft took place at Sebastian Mathew’s house at Pulparam near Muvattupuzha Nirmala College.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News