ബിജെപി വിരുദ്ധ കക്ഷികൾ ഭരിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് ശത്രുതാപരമായ സമീപനം സ്വീകരിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ഇരട്ടത്താപ്പ് പുറത്ത്. മൂന്നാം എൻഡിഎ സർക്കാരിലെ സഖ്യകക്ഷിയായ ടിഡിപി ഭരിക്കുന്ന ആന്ധ്രയ്ക്ക് വാരിക്കോരി ധനസഹായമെത്തിച്ചാണ് കേന്ദ്രം സംസ്ഥാനങ്ങളോടുള്ള വ്യത്യസ്ത സമീപനം വ്യക്തമാക്കിയത്.
ഇതുസംബന്ധിച്ച് ആന്ധ്രയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വെളിപ്പെടുത്തിയ കണക്കുകളാണ് കേന്ദ്രത്തിൻ്റെ പക്ഷപാതിത്വം എത്രത്തോളമെന്ന് വ്യക്തമാക്കുന്നത്. ആന്ധ്രയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനിടെയാണ് കഴിഞ്ഞ 6 മാസത്തിനിടെ മാത്രം ആന്ധ്രയ്ക്ക് 3 ലക്ഷം കോടി രൂപ കേന്ദ്രം ധനസഹായമായി നൽകിയതായി അമിത്ഷാ വ്യക്തമാക്കിയത്.
അമരാവതിയുടെ വികസനത്തിന് മാത്രം കേന്ദ്രം 27,000 കോടി ധനസഹായം നൽകിയെന്നും അമിത് ഷാ ആന്ധ്രയിൽ വ്യക്തമാക്കി. അതേ സമയം, മുണ്ടക്കൈ – ചൂരൽ മല ദുരന്തത്തിൽ പോലും രാഷ്ട്രീയം കളിക്കുകയും വേണ്ട ധനസഹായം നൽകാതെയുമിരിക്കുന്ന കേന്ദ്ര സമീപനം ജനങ്ങൾക്കിടയിൽ വൻ വിമർശനമാണ് ക്ഷണിച്ചുവരുത്തിയിട്ടുള്ളത്.
നേരത്തെ, ബജറ്റിൽ 15000 കോടിയുടെ പ്രത്യേക പാക്കേജ് ആന്ധ്രാ പ്രദേശിന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ ആണ് അമരാവതി വികസനത്തിനുള്ള ധനസഹായവും, വിശാഖ പട്ടണം സ്റ്റീൽ പ്ലാൻ്റിന് 11,440 കോടിയുമെല്ലാം കേന്ദ്രം അനുവദിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here