നിയമസഭാ പുസ്തകോത്സവത്തിൽ തിളങ്ങി ‘ബഷീറിന്റെ മൊഞ്ചത്തികൾ’ നാടകം

കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിൽ പുസ്തകങ്ങൾ മാത്രമല്ല, ഇമ്മിണി ബല്യ അതിഥികളും എത്തിയിട്ടുണ്ട്. ബേപ്പൂർ സുൽത്താനും, സുൽത്താൻ മലയാളി മനസ്സുകളിലേക്ക് എഴുതി ചേർത്ത കഥാപാത്രങ്ങളും ഒന്നായാണ് നിയമസഭയിലെത്തിയത്. മലയാളം പള്ളിക്കൂടവും കോട്ടൺഹിൽ സ്കൂൾ മലയാളം ക്ലബും ചേർന്നാണ് ‘ബഷീറിന്റെ മൊഞ്ചത്തികൾ’ എന്ന നാടകം അവതരിപ്പിച്ചത്.

Also read: ഒൻപത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും പിടിയിൽ

കുഞ്ഞിപ്പാത്തുവും സൈനബയും സുഹറയും പാത്തുമ്മയും ഭാർഗവിയും തുടങ്ങി ബേപ്പൂർ സുൽത്താൻ മലയാളി മനസ്സുകളിലേക്ക് എഴുതി ചേർത്ത തന്റെ പ്രിയപ്പെട്ട സ്ത്രീ കഥാപാത്രങ്ങൾ. ബഷീറിന്റെ മൊഞ്ചത്തികളെല്ലാവരും ഒന്നിച്ചു കണ്ടുമുട്ടിയപ്പോൾ, അത് തങ്ങളെ സൃഷ്ടിച്ച സ്രഷ്ടാവിനൊപ്പമുള്ള ഒരു ഒത്തുചേരലായി.

Also read: മനുഷ്യനെ ഭരിക്കുന്നത് ആനന്ദങ്ങളെകുറിച്ചുള്ള ഭയം : ആർ രാജശ്രീ

സ്വയം പര്യാപ്തതയും സ്ത്രീ സ്വാതന്ത്ര്യവും ലിംഗസമത്വവും തുടങ്ങി ബഷീർ തുറന്നുകാട്ടിയ എല്ലാ ആശയങ്ങളും പരസ്പരം പങ്കുവെച്ചുള്ളതായി നാടകം. ശേഷം ബഷീറും കുട്ട്യോളും പാത്തുമ്മയുടെ ആടും സ്പീക്കറെയും കാണാനെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News