രാത്രി റോഡരികിൽ പഴ്സ് കിടക്കുന്നത് കണ്ട് കെഎസ്ആർടിസി ബസ് നിർത്തി ഡ്രൈവർ; ഉടമയ്ക്ക് തിരിച്ചു കിട്ടിയത് പണവും വിലയേറിയ മൊബൈൽഫോണും-മാതൃക

രാത്രി സർവീസ് നടത്തുന്നതിനിടെ റോഡരികിൽ പഴ്സ് കിടക്കുന്നത് കണ്ട് കെഎസ്ആർടിസി ഡ്രൈവർ ബസ് നിർത്തി. തുടർന്ന് കണ്ടക്ടറെ വിട്ട് പഴ്സ് എടുപ്പിച്ച ഡ്രൈവർ തിരിച്ചു നൽകിയത് ഇനി തിരിച്ച് കിട്ടില്ലെന്ന് കരുതിയ രേഖകൾ. കഴിഞ്ഞ ദിവസം കട്ടപ്പന-ആനക്കാംപൊയില്‍ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലെ ജീവനക്കാരാണ് വേറിട്ട മാതൃക കാട്ടിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ബസ് ആനക്കാംപൊയിലിലേക്ക് പോകുമ്പോഴാണ് തിരുവമ്പാടി പെരുമാലിപ്പടി ബസ് സ്റ്റോപ്പ് കഴിഞ്ഞ് കലുങ്കിന് സമീപമെത്തിയപ്പോള്‍ റോഡരികില്‍ പഴ്സ് വീണുകിടക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുന്നത്.

ALSO READ: കല്ലടിക്കോട് വാഹനാപകടം; പാലക്കാട്ടെ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഉച്ചവരെ റദ്ദാക്കി മുന്നണികൾ

ഉടൻ ഡ്രൈവർ ബസ് നിർത്തി. തുടർന്ന് കണ്ടക്ടറെക്കൊണ്ട് പഴ്സെടുപ്പിച്ച് സമീപപ്രദേശത്തെ കടയില്‍ ഏല്‍പ്പിക്കുകയായിരുന്നു. കെഎസ്ആർടിസി കട്ടപ്പന ഡിപ്പോയിലെ പ്രിയൻമാത്യു, കണ്ടക്ടർ സജി ജേക്കബ് എന്നിവരാണ് സത്യസന്ധതയ്ക്ക് മാതൃക കാട്ടി മൊബൈല്‍ഫോണും പണവും ഒട്ടേറെ വിലപ്പെട്ട രേഖകളുമടങ്ങിയ പഴ്സ് ഉടമസ്ഥന് ഉടന്‍ തിരിച്ചുലഭിക്കാന്‍ കാരണമായത്. കറ്റിയാട് മലബാര്‍ ഹോട്ടല്‍ ഉടമ തുമ്പക്കോട് അജയ് കുമാറിൻ്റെ പഴ്സാണ് ബൈക്കില്‍ വീട്ടിലേക്കു പോകവേ കളഞ്ഞുപോയിരുന്നത്.

ALSO READ: നിക്ഷേപിക്കുന്ന ഓരോ 1 ലക്ഷം രൂപയ്ക്കും ആയിരം രൂപ പലിശയെന്ന് പറഞ്ഞ് തട്ടിപ്പ്; അപ്പോളോ, സമാന ഗ്രൂപ്പ് സ്ഥാപനങ്ങളിൽ ഇഡി നടത്തിയ റെയ്ഡിൽ 27.49 ലക്ഷം രൂപ പിടിച്ചെടുത്തു

ഹോട്ടലിൽ നിന്നും ഏറെ ദൂരം പിന്നിട്ടപ്പോഴാണ് ഫോണും മുവായിരം രൂപയും എടിഎം കാർഡ്, ലൈസൻസ് എന്നിവ അടങ്ങിയ പഴ്സ് നഷ്ടപ്പെട്ടു പോയ വിവരം അജയ് അറിയുന്നത്. ഉടന്‍ മറ്റൊരു ഫോണില്‍നിന്ന് സ്വന്തം ഫോണിലേക്ക് വിളിച്ചു. സമീപത്തുള്ള കടയുടമ സന്തോഷാണ് ഫോണെടുത്തത്. ബസ് ജീവനക്കാര്‍ കടയിൽ ഫോണേൽപ്പിച്ച വിവരം അതോടെയാണ് അറിയുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാരോടുള്ള നന്ദിപ്രകടനം വാക്കുകളിലൊതുക്കാന്‍ പറ്റില്ലെന്ന് അജയ് കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News