സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ ഭൂമിയുടെ അച്ചുതണ്ടിന് അപകടകരമായ വിധത്തില്‍ ചരിവ് സംഭവിക്കുന്നതായി കണ്ടെത്തൽ. 31.5 ഇഞ്ച് ( ഏകദേശം 80 സെന്റിമീറ്റര്‍) ചരിവാണ് ഉണ്ടായിരിക്കുന്നത്. ഭൂമിയില്‍ കാലാവസ്ഥാവ്യതിയാനം മൂലം സംഭവിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിനായി നടത്തിയ പഠനത്തിലാണ് ആശങ്കഉളവാക്കുന്ന പുതിയ കണ്ടെത്തൽ. ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സ് ജേണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സമുദ്രജലനിരപ്പ് ഉയരുന്നതിനും, ഭൂമിയുടെ ഭ്രമണത്തിൽ മാറ്റം സംഭവിക്കുന്നതിനും ഭൂമിയുടെ അച്ചുതണ്ടിനുണ്ടാകുന്ന മാറ്റങ്ങൾ കാരണമാകുന്നു.ഭൂഗര്‍ഭജലം ഉപരിതലത്തിലേക്ക് വലിച്ചെടുക്കുന്നതാണ് അച്ചുതണ്ടിന്റെ ചരിവ് വർധിക്കുന്നതിന് കാരണമാകുന്നത്.
1993 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ഭൂമിയിൽ നിന്ന് ഏകദേശം 2,150 ഗിഗാടണ്‍ ഭൂഗര്‍ഭജലമാണ് വലിച്ചെടുത്തിരിക്കുന്നത്. ഇതാണ് ഭൂമിയുടെ അച്ചുതണ്ടില്‍ 31.5 ഇഞ്ച് ചരിവിന് കാരണമായതെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വടക്കേ അമേരിക്കയിലെ പടിഞ്ഞാറന്‍ മേഖലയിലും ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലുമാണ് പ്രധാനമായും ഭൂഗര്‍ഭജലം ഊറ്റിയെടുത്തിരിക്കുന്നത്.
മധ്യ-അക്ഷാംശ പ്രദേശങ്ങള്‍ അവയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനവും വലിച്ചെടുക്കുന്ന ജലത്തിന്റെ അളവും കാരണം ധ്രുവീയചലനത്തെ സ്വാധീനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്.
Also Read: അന്റാർട്ടിക്ക ഒരു നിബിഡവനമായിരുന്നു; തെളിവുകൾ കണ്ടെത്തി ഗവേഷകർ
ഗ്രഹത്തിലുടന്നീളമുള്ള പിണ്ഡത്തിന്റെ ( ഇവിടെ ഭൂമിയിലെ ജലം) വിതരണത്തിനെ ഇത് സ്വാധീനം ചെലുത്തുന്നത്. ഗ്രീന്‍ലാന്‍ഡിലേയും അന്റാര്‍ട്ടിക്കയിലേയും ഹിമാനികളുടേയും മഞ്ഞുപാളികളുടേയും ഉരുക്കവും ജലവിതരണത്തെ സ്വാധീനിക്കുന്നുണ്ട്. ഈ ജലവും ഭൂമധ്യരേഖയിലേക്ക് ഒഴുകുന്നു ഇതും അച്ചുതണ്ടില്‍ സ്വാധീനം ചെലുത്തുകയും മാറ്റം വരുത്തുകയും ചെയ്യുന്നുണ്ട്.
ഭൂഗര്‍ഭജലം അമിതമായി വലിച്ചെടുക്കപ്പെടുകയാണെങ്കിൽ ഭാവിയില്‍ ഇത് അപകടകരമായ കാലാവസ്ഥാമാറ്റത്തിലേക്ക് നയിച്ചേക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. നിലവിലെ ചരിവ് കാലാവസ്ഥാവിന്യാസങ്ങളിലോ ഋതുക്കളിലോ പൊടുന്നനെ ബാധിക്കാനിടയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here